നോട്ടുകള്‍ മാറ്റിവാങ്ങാന്‍ രാഹുല്‍ ഗാന്ധിയും ക്യൂവില്‍
ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ വാങ്ങാനായി രാജ്യം ക്യൂ നില്ക്കുമ്പോള് നാലായിരം രൂപ മാറാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബാങ്കിന്റെ കൗണ്ടറിനു മുന്നിലെത്തി. നീണ്ട ക്യൂവിന്റെ പിറകില്‍ നിന്ന് നോട്ടുകള്‍ മാറ്റി വാങ്ങിയ രാഹുലിനൊപ്പം നിരവധി പേര് സെല്‍ഫിയെടുത്തു.
പാര്‍ലമെന്റ് റോഡിലെ എസ്.ബി.ഐ ബ്രാഞ്ചിലെത്തിയാണ് രാഹുല്‍ നോട്ടുകള്‍ മാറിയത്. നാലായിരം രൂപ മാറാനാണ് താന്‍ വന്നതെന്നും ജനങ്ങള്‍ ക്യൂവില്‍ നിന്ന് വേദന സഹിക്കുകയാണെന്നും അവരോടൊപ്പം നില്‍ക്കാനാണ് വന്നതെന്നും രാഹുല്‍ പ്രതികരിച്ചു.
രാജ്യത്തെ ഉന്നത സുരക്ഷയുള്ള രാഹുലിന്റെ എസ്.പി.ജി സേന ക്യൂവില്‍ നില്‍ക്കാമെന്ന് പറഞ്ഞെങ്കിലും വേദനയനുഭവിക്കുന്ന ജനങ്ങളോടൊപ്പം തനിക്കും ക്യൂ നില്‍ക്കണമെന്ന് രാഹുല്‍ പറഞ്ഞു.
സര്‍ക്കാര്‍ ഈ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാവണമെന്നും ഇവിടെയില്ലാത്ത പത്തോ പതിനഞ്ചോ പേര്‍ക്കു വേണ്ടിയുള്ളതാവരുതെന്നും മോദിയെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."