കിഴക്കന്‍ അലപ്പോയില്‍ പട്ടിണിയിലായത് രണ്ടര ലക്ഷം പേര്‍
അലപ്പോ: സിറിയയിലെ കിഴക്കന്‍ അലോപ്പോ നഗരത്തിലെ ജനങ്ങള്‍ പട്ടിണിയില്‍. ജീവകാരുണ്യപ്രവര്‍ത്തകരെ പ്രദേശത്തേക്കു പോകാന്‍ ഉടന്‍ അനുവദിക്കണമെന്നു യു.എന്‍ ആവശ്യപ്പെട്ടു. ഏകദേശം രണ്ടര ലക്ഷത്തോളം പേരാണ് ഇവിടെ പട്ടിണിയും പരിവട്ടവുമായി കഴിയുന്നത്. സിറിയന്‍ സര്‍ക്കാര്‍, റഷ്യ, വിമത സൈനികര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും യു.എന്‍ സംഘടന ആവശ്യപ്പെട്ടു.
തങ്ങളുടെ കൈവശമുള്ള അവസാന ഭക്ഷണക്കിറ്റും വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഇനിയും ലക്ഷക്കണക്കിനു സിവിലിയന്‍മാര്‍ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണെന്നും യു.എന്‍ പിന്തുണയുള്ള ജീവകാരുണ്യപ്രവര്‍ത്തക ജാന്‍ ഗീലാന്റ് പറഞ്ഞു. സിറിയയില്‍ പ്രസിഡന്റ് ബഷാറിനെതിരേ 2011ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ നാലു ലക്ഷത്തിലേറെ പേര്‍ക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്. 110 ലക്ഷത്തിലേറെപേര്‍ അഭയാര്‍ഥികളായി അലയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."