HOME
DETAILS
MAL
പാകിസ്താനിലും കറന്‍സി റദ്ദാക്കാന്‍ നീക്കം
backup
November 12 2016 | 00:11 AM
ഇസ്ലാമാബാദ്: ഇന്ത്യ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പാകിസ്താനും ഇതിനു ശ്രമിക്കുന്നതായി വാര്‍ത്ത. ഇന്ത്യയിലേക്കു കള്ളനോട്ടൊഴുക്കുന്നതില് പാകിസ്താനു ഗണ്യമായ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തിയാണു മോദി സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചത്. മോദി നല്കിയ തിരച്ചടി ചെറുതല്ലാത്ത സാമ്പത്തിക നഷ്ടം പാകിസ്താനു വരുത്തിയെന്നു റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിനിടെയാണു നോട്ടുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നിയമനിര്‍മാണസഭയില്‍ പ്രതിപക്ഷകക്ഷിയായ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ സെനറ്റര്‍ പ്രമേയം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."