പൊലിസ് പിടിച്ചെടുത്ത കീടനാശിനി കൃഷിവകുപ്പിന് കൈമാറും
പുതുനഗരം: പൊലിസ് പിടിച്ചെടുത്ത് കീടനാശിനി കൃഷിവകുപ്പിന് കൈമാറുവാന്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച്ചയാണ് മീനാക്ഷിപുരത്തിനടുത്തുനിന്നും ജില്ലയുടെ വിവധ പ്രദേശങ്ങളിലേക്ക് വിതരണത്തിനു ലോറിയില്‍ കടത്തികൊണ്ടുപോയ നിരോധിച്ച മാരക കീടനാശിനികളും കളനാശിനികളും കൊഴിഞ്ഞാമ്പാറ പൊലിസ് പിടികൂടിയത്. പാരാവിന്, അമോണിയം നൈട്രേറ്റ് എന്നിവയോടൊപ്പം അറുപതിലധികം ചാക്കുകളിലായി യൂറിയയും ഉണ്ടായിരുന്നു.
കീടനാശിനികളെ കൃഷിവകുപ്പിനു വിട്ടുനല്കുവാന് ചിറ്റൂര്‍ കോടതി പൊലിസിന് നിര്‍ദേശം നല്‍കിയെങ്കിലും, കോടതിയുടെ തുടര്‍നടപടിക്രമങ്ങള്‍ പൂര്ത്തീകരിച്ചഉടന് കൈമാറുമെന്ന് കൊഴിഞ്ഞാമ്പാറ പൊലിസ് പറഞ്ഞു. ലോറിയില്‍ മറ്റുകീടനാശിനികളെ മറക്കാനായിട്ടാണ് യൂറിയ ഉപയോഗിച്ചിരുന്നതെന്ന് എസ്.ഐ. വേണുഗോപാല്‍ പറഞ്ഞു. 140 ചാക്ക് യൂറിയയോടൊപ്പം നാലരടണ്ണിലധികം വരുന്ന് കീടനാശിനികളെ ഏവിടേക്കാണ് കൊണ്ടുപോയതെന്നറിയുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. സംസ്ഥാനത്ത് ഇത്രയുമധികം കീടനാശിനികള്‍ പിടികൂടുന്നത് ആദ്യമായിട്ടായതിനാല്‍ ഇവയുടെ ഉപയോഗം ഏവിടെയാണെന്നറിയുന്നതിനുള്ള അന്വേഷണം കൃഷിവകുപ്പും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."