മരടില്‍ വീണ്ടും നിലം നികത്തല്‍ സജീവമായി
മരട്: മരടില്‍ നിലവും, തണ്ണിര്‍ത്തടങ്ങളും അനധികൃതമായി നികത്തല്‍ വീണ്ടും സജീവമായി. മരട് തെക്കെ അറ്റത്തെ വിവാദ നികത്തു സ്ഥലത്ത് രാവിലെയായിരുന്നു നാടകീയ സംഭവങ്ങള്‍. രാജന്‍ ഫ്രഡറിക് എന്നയാളുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള എട്ടര ഏക്കറാണിതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. ഏറെ കാലമായി ഇവിടെ നികത്തലും നിര്‍മാണ പ്രവര്‍ത്തനവും തുടങ്ങിയിട്ട്.
ഒരു വര്‍ഷം മുന്‍പ് പരാതിയെ തുടര്‍ന്ന് ആര്‍ഡിഒ ഇടപ്പെട്ട് സ്റ്റോപ്പ് മെമ്മോ കൊടുത്തു നിര്‍ത്തിവയ്പ്പിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും പൂഴിയടിച്ച് നികത്തല്‍ തുടങ്ങിയത്. ചുറ്റുമതില്‍ നിര്‍മ്മാണവും ഉണ്ടായിരുന്നു. പൊലീസെത്തി ടിപ്പറും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ച വില്ലേജ് ഓഫിസറെത്തി വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇതു മറികടന്ന് വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. ഇതിനെതിരെയും പരാതി ഉയര്‍ന്നു. വ്യാഴാഴ്ച കളക്‌ട്രേറ്റിലെത്തിയ മരട് വില്ലേജ് ഓഫിസറോട് ആര്‍.ഡി.ഒ.വിവരങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ ധരിപ്പിച്ച വില്ലേജ് ഓഫിസര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തി. അപ്പോഴും സ്റ്റോപ്പ് മെമ്മോ വകവയ്ക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടെങ്കിലും സംഘം തയ്യാറായില്ല. 25ല്‍പരം പേരുണ്ടായിരുന്നു.
'ഞങ്ങളുടെ സാര്‍ വേണ്ടവരെ കണ്ടോളും വില്ലേജ് ഓഫിസര്‍ തടസം നില്‍ക്കരുത്' എന്നു മേല്‍നോട്ടക്കാരന്‍ പറഞ്ഞു. . വിവരം അറിഞ്ഞ് ഉടന്‍ മരട് പൊലീസ് സ്ഥലത്തെതിയതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. മേല്‍നോട്ടക്കാരനെയും പണിക്കാരെയും പൊലീസ് ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് വില്ലേജ് ഓഫിസറുടെ നിര്‍ദേശാനുസരണം വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. അതേസമയംഇതു ഒരു പതിവ് പൊറാട്ടു നാടകമാണെന്നും 25 വര്‍ഷം കൊണ്ട് പ്രദേശത്തെ നൂറ് ഏക്കര്‍ ഭൂമി ഇത്തരത്തില്‍ നികത്തിയെടുത്തതു കാണാനാകുന്നും പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."