നോട്ട് നിരോധനം: പരാജയപ്പെട്ടാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് മോദി
പനാജി: നോട്ട് അസാധുവാക്കിയതിനെ തുടർന്ന് ഡിസംബര്‍ 30 ന് ശേഷവും പ്രശ്നങ്ങള്‍ തുടര്‍ന്നാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഇപ്പോള്‍ നടപ്പാക്കിയതെന്നും ഗോവയിലെ മോപ്പ ഗ്രീന്ഫീല്ജ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചില നേതാക്കളുടെ രോദനം ജനം തള്ളണം. നവംബര്‍ 8 ന് ശേഷം ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. അഴിമതിക്കെതിരെ പോരാടാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടി കുടുംബം ത്യജിച്ചവനാണ് താന്‍. മറ്റുള്ളവരെ പോലെ വന്നുപോകുമെന്ന് ആരും കരുതണ്ട. കസേരയ്ക്ക വേണ്ടി വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്ക് ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതായും ഒരു വര്‍ഷം ചെയ്യുന്ന ജോലി ഒരാഴ്ച്ച കൊണ്ട് ബാങ്ക് ജീവനക്കാര്‍ ചെയതുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."