പ്ലീസ്, ചില്ലറ തരൂ; ഞങ്ങളും പ്രതിസന്ധിയിലാണ്
താമരശ്ശേരി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ബസ് ജീവനക്കാരും കൂടുതല്‍ പ്രതിസന്ധിയിലായി. യാത്രക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് മിക്കപ്പോഴും നല്‍കുന്നതെന്നും ഇതു വളരെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായും സ്വകാര്യബസ് കണ്ടക്ടര്‍മാര്‍ പറയുന്നു. ചില്ലറകൊടുക്കാനില്ലാത്തതിനാല് പലപ്പോഴും ടിക്കറ്റ് തുക വാങ്ങാതെ യാത്രക്കാര്‍ക്ക് സൗജന്യയാത്ര അനുവദിക്കേണ്ട സ്ഥിതിയാണുള്ളത്.
ഇതു വലിയ സാമ്പത്തിക നഷ്ടം ബസ് ഉടമകള്‍ക്ക് വരുത്തിവയ്ക്കുന്നുണ്ടെന്നും ഇപ്രകാരമാണ് ട്രിപ്പുകള്‍ നടത്തുന്നതെന്നും നോട്ടുകള്‍ക്ക് നിരോധനം വന്നതോടെ വരുമാനത്തിന്റെ മുപ്പത് ശതമാനത്തോളം കുറഞ്ഞുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍ടിസി ബസുകളിലും ദീര്‍ഘദൂര ബസുകളിലും നോട്ടിനേ ചൊല്ലി യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ വാക്കേറ്റങ്ങളും പതിവായിട്ടുണ്ട്. കോഴിക്കോട് ടൗണിലേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ പലതും ചില്ലറയില്ലാത്തതിനാല്‍ ഓട്ടമസവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."