കൊച്ചിന് കാര്‍ണിവല്‍ ഡിസംബര്‍ 11ന്
മട്ടാഞ്ചേരി: മുപ്പത്തിമൂന്നാമത് കൊച്ചിന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 11ന് ആരംഭിക്കും. ഫോര്‍ട്ടുകൊച്ചി ആര്.ഡി.ഒ ഓഫിസില്‍ ചേര്‍ന്ന എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.
ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ ഡോ. അഥീല അബ്ദള്ള അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.ജെ മാക്സി, ഹൈബി ഈഡന്, മേയര്‍ സൗമിനി ജെയിന്. കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, ഡിവിഷന് കൗണ്‍സിലര്‍ ഷൈനി മാത്യു, മുന്‍ മേയര്‍ കെ.ജെ സോഹന്‍, കാര്‍ണിവല്‍ അഡ്വൈസര്‍ പി.ജെ ജോസി, കാര്‍ണിവല്‍ ജനറല്‍ സെക്രട്ടറി വി.ഡി മജീന്ദ്രന്, ജനറല്‍ കണ്‍വീനര്‍ പി.ഇ. വില്‍സണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സെന്റ് ഫ്രാന്‍സീസ് പള്ളിയങ്കണത്തില്‍ സ്ഥിതിചെയ്യുന്ന യുദ്ധസ്മാരകത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിച്ചു കൊണ്ട് കാര്ണിവിന് തുടക്കമാകുമെന്നും കാര്‍ണിവല്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."