HOME
DETAILS
MAL
ചെക് അംബാസിഡര്‍ ആക്കണമെന്ന് ട്രംപിന്റെ മുന്‍ ഭാര്യ
backup
November 15 2016 | 00:11 AM
വാഷിങ്ടണ്‍: തന്നെ ചെക് റിപ്പബ്ലിക്കിലെ അംബാസിഡര്‍ ആക്കണമെന്ന് ട്രംപിനോട് മുന്‍ ഭാര്യ ഇവാന ട്രംപ്. 1992 ല്‍ ട്രംപുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയതാണ് ഇവാന. 1949 ല്‍ ചെകോസ്ലോവാക്യയിലാണ് ഇവാന ജനിച്ചത്. ഇപ്പോള്‍ അവര്‍ക്ക് 67 വയസ് പ്രായമുണ്ട്.
ന്യൂയോര്‍ക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് തന്നെ ചെക് റിപ്പബ്ലിക്കിലെ യു.എസ് അംബാസിഡറാക്കണമെന്ന് ഇവാന ആവശ്യപ്പെടുന്നത്.
ഇംഗ്ലീഷ് പോലെ തന്നെ ചെക് ഭാഷയും ഇവാന നന്നായി സംസാരിക്കും. മൂന്ന് പുസ്തകങ്ങളും ഇവാന എഴുതിയിട്ടുണ്ട്. 40 രാജ്യങ്ങളില്‍ 25 ഭാഷകളിലേക്ക് തന്റെ പുസ്്തകം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ഇപ്പോള്‍ തന്റെ പേര് ഇവാനയാണെന്നും ട്രംപ് ഉപയോഗിക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി. 2014 മുതല്‍ ചെക്റിപ്പബ്ലിക്കില്‍ ആന്‍ഡി സ്കാരപിറോ ആണ് യു.എസ് അംബാസിഡര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."