എം.ജി സർവകലാശാലാ അറിയിപ്പുകള്‍- 15-11-2016
പരീക്ഷാ തിയതി
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്കുമെന്റേഷന്‍ (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഡിസംബര്‍ 2 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 21 വരെയും സ്വീകരിക്കും.
ഒന്നും രണ്ടും മൂന്നും വര്‍ഷ (മോഡല്‍ ഒന്ന്) ബി.എസ്.സി (ആനുവല്‍ സ്‌കീം - പാര്‍ട്ട് മൂന്ന് മെയിന്‍ - ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി യു.ജി.സി സ്‌പോണ്‍സേര്‍ഡ് കോമണ്‍ പേപ്പര്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടത്തും.
ഒന്നും രണ്ടും മൂന്നും വര്‍ഷ (മോഡല്‍ ഒന്ന്) ബി.എ (ആനുവല്‍ സ്‌കീം - പാര്‍ട്ട് മൂന്ന് മെയിന്‍ - ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടത്തും.
ഒന്നും രണ്ടും മൂന്നും വര്‍ഷ (മോഡല്‍ ഒന്ന്) ബി.കോം (ആനുവല്‍ സ്‌കീം - പാര്‍ട്ട് മൂന്ന് മെയിന്‍ - ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി യു.ജി.സി സ്‌പോണ്‍സേര്‍ഡ് കോമണ്‍ പേപ്പര്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടത്തും.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ ക്വാളിറ്റി അഷ്വറന്‍സ് (സി.ബി.സി.എസ്.എസ് - റഗുലര്‍ ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ കോന്നി സി.എഫ്.റ്റി കോളജില്‍ വച്ച് നവംബര്‍ 15ന് നടത്തും.
മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് (സി.ബി.സി.എസ്.എസ് - റഗുലര്‍ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 24ന് പാലാ അല്‍ഫോണ്‍സാ കോളജില്‍ വച്ച് നടത്തും.
പരീക്ഷാ ഫലം
2016 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ നവംബര്‍ 28 വരെ സ്വീകരിക്കും.
അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാംപില്‍ ഹാജരാകണം
സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാംപിലേക്ക് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരും ജീവനക്കാരും ഉത്തരവില്‍ പറഞ്ഞിട്ടുള്ള ക്യാംപുകളില്‍ ഇന്ന് (നവംബര്‍ 15) , മൂന്നാം സെമസ്റ്റര്‍ ക്യാംപിലേക്ക് നിയമനം ലഭിച്ച അധ്യാപകര്‍ നാളെ (നവംബര്‍ 16)ന് ഹാജരാകണം.
എന്നാല്‍, അഡീഷനല്‍ ലാംഗ്വേജ് ക്യാംപിലേക്ക് നിയമനം ലഭിച്ചവര്‍ നവംബര്‍ 18 മുതല്‍ ഹാജരായാല്‍ മതി. അധ്യാപകര്‍ ഹാജരാകുമെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തണം. ക്യാംപുകളില്‍ അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി നവംബര്‍ 16 മുതല്‍ 25 വരെ സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ ബിരുദ ക്ലാസുകള്‍ക്ക് അവധിയായിരിക്കും.
സര്‍വകലാശാല ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരേ നിയമാനുസൃത ശിക്ഷണ നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."