നിവേദനം നല്‍കി
കോവളം: മത്സ്യവും ചിപ്പിയും വില്‍പന നടത്തിവന്ന സ്ത്രീകളടക്കമുള്ള നിരവധി മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരായിട്ടും നഷ്ടപരിഹാര പാക്കേജില്‍ ഉല്‍പ്പെടുത്താത്തതിനെതിരെ തൊഴിലാളികള്‍ തുറമുഖ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കുറച്ചാളുകള്‍ക്കുമാത്രമാണ് നഷ്ടപരിഹാരം വിതരണം ചെയ്തതെന്നും തൊഴില്‍ നഷ്ടപ്പെട്ട ദുര്‍ബല ജനവിഭാഗത്തില്‍ പെട്ട തങ്ങളെയും പാക്കേജില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കാന്‍ നടപടിവേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം എ.കെ. ഹരികുമാര്‍,മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ കോവളം മണ്ഡലം സെക്രട്ടറി ജോയി, സുധാ വിജയന്‍, സജി, അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ തൊഴിലാളികളില്‍ നിന്നും നിയമസഭാകവാടത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിവേദനം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."