എം.കെ.ഹബീബ് അനുസ്മരണ സമ്മേളനം
കൊല്ലം: ദീര്‍ഘകാലം കൊല്ലൂര്‍വിള സഹകരണബാങ്കിന്റെ പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും 25 വര്‍ഷത്തോളം വടക്കേവിള മണ്ഡലം പ്രസിഡന്റും ഐ.എന്‍.ടി.യു.സി. നേതാവുമായിരുന്ന എം.കെ.ഹബീബിന്റെ 17-ാമത് ചരമവാര്‍ഷികം 17 ന് മാടന്‍നടയില്‍ നടക്കും.
വൈകിട്ട് നാലിന് ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി അധ്യക്ഷനാകുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.കെ.ഹബീബിന്റെ നാമധേയത്തിലുള്ള കോംപ്ലക്‌സിന്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
എം.നൗഷാദ് എം.എല്‍.എ., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍, യൂനുസ്‌കുഞ്ഞ് എക്‌സ് എം.എല്‍.എ., എ.ഷാനവാസ്ഖാന്‍, എന്‍.അഴകേശന്‍, ജി.പ്രതാപവര്‍മ്മതമ്പാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."