കാത്തുനില്‍പ് തീരുന്നില്ല; ജില്ലയില്‍ ഇന്നലെയും എ.ടി.എമ്മുകള്‍ പണിമുടക്കി
സ്വന്തം ലേഖകന്‍
കൊല്ലം: ജില്ലയിലെ എ.ടി.എമ്മുകള്‍ ഇന്നലെയും പണി മുടക്കി.
ചികിത്സ കഴിഞ്ഞിട്ടും ആശുപത്രി വിടാനാകാതെ രോഗികളും ഭക്ഷണം കൊടുത്തിട്ട് പണം വാങ്ങാനാവാതെ ഹോട്ടലുടമകളും വലഞ്ഞു. സാധനങ്ങള്‍ കടം കൊടുത്ത് വ്യാപാരികളും വെട്ടിലായി. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്കും പക്ഷേ, ചാകരയായിരുന്നു.
ബാങ്കുകളില്‍ ക്യൂ നിന്ന് വാങ്ങിയ 2000 രൂപ മിക്കവരുടെയും പോക്കറ്റില്‍ ഒന്നിനും ഉപയോഗിക്കാനാകാതെ ശേഷിച്ചു.
മിക്ക ബാങ്കുകളിലും അഞ്ഞൂറുരുപയുടെ ചില്ലറ ഉച്ചക്കു മുന്‍പ് തീര്‍ന്നു. പഴയ നോട്ട് നല്‍കിയാണ് വാഹനങ്ങളില്‍ പെട്രോള്‍ നിറച്ചത്. സര്‍ക്കാരിലേക്കുള്ള കുടിശികകള്‍ ഒടുക്കുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാമായിരുന്നു. അവശ്യ സര്‍വീസുകള്‍ക്ക് പഴയ നോട്ടുകള്‍ എടുക്കുന്ന അവസാന ദിവസം 24വരെ നീട്ടിയതു ജനത്തിനു ആശ്വാസമായി.
മിക്ക ബാങ്കുകളും ഇന്നലെ 2000 രൂപവരെ മാത്രമാണ് മാറ്റി നല്‍കിയത്. ഇന്നലെ ഉച്ച കഴിയുന്നത് വരെ മിക്ക ബാങ്കുകള്‍ക്കു മുന്നിലും ആളുകളുടെ നീണ്ട വരിയുണ്ടായിരുന്നു.
ചില്ലറയില്ലാതെ കടകളും ഹോട്ടലുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്.
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് കഴിയുന്നവരാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. രോഗം മാറിയിട്ടും വീട്ടില്‍ പോകാന്‍
കഴിയാത്ത സ്ഥിതിയിലാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."