HOME
DETAILS

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍

  
backup
November 15 2016 | 20:11 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ,  സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം തേടി കേന്ദ്ര ഇന്റലിജന്‍സിനൊപ്പം സംസ്ഥാന ഇന്റലിജന്‍സും വിജിലന്‍സും. കേന്ദ്രം നോട്ട് അസാധുവാക്കിയതിനു ശേഷം നടന്ന വലിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിനും സംസ്ഥാന ഇന്റലിജന്‍സ് മേധാവി ആര്‍. ശ്രീലേഖ കത്തു നല്‍കി.  
സര്‍ക്കാര്‍- പൊതുമേഖലാ ഉദ്യോഗസ്ഥര്‍, സ്വാശ്രയ വിദ്യാഭ്യാസ മേധാവികള്‍ എന്നിവരുടെ  നിക്ഷേപ വിവരങ്ങള്‍ തേടിയാണ് വിജിലന്‍സ് കത്തു നല്‍കിയത്. കള്ളപ്പണം അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയുംവ്യാപാര സ്ഥാപനങ്ങള്‍ വഴിയും വെളുപ്പിക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് സംസ്ഥാന ഇന്റലിജന്‍സ് നിക്ഷേപ വിവരം തേടി ഇറങ്ങിയത്.  നോട്ട് അസാധുവാക്കിയ ദിവസം സഹകരണ ബാങ്കുകളുടെ സായാഹ്ന ശാഖകളില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്.
നിക്ഷേപം നടത്തിയവരുടെ പൂര്‍ണ വിവരവും ഇവരുടെ  പക്കല്‍ എവിടെ നിന്നു പണമെത്തിയെന്നുമാണ് സംസ്ഥാന ഇന്റലിജന്‍സ്  അന്വേഷിക്കുന്നത്. ഈ കാലയളവില്‍ ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
ചില വ്യവസായ ഗ്രൂപ്പുകള്‍ തങ്ങളുടെ പക്കലുള്ള പണം ബിനാമികളുടെ  പേരില്‍ ചെറിയ നിക്ഷേപങ്ങളാക്കി മാറ്റുന്നുവെന്ന വിവരവും അന്വേഷണപരിധിയിലുണ്ട്.
അതിനിടെ, ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടപടികള്‍ ശക്തമാക്കി. ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പല ബാങ്കുകളില്‍ നിന്നായി നിക്ഷേപകരുടെ വിവരം ശേഖരിച്ചു. ഒരാള്‍ തന്നെ പല അക്കൗണ്ടുകളിലായി പരിധിയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ അക്കൗണ്ടുകള്‍ വീണ്ടും പരിശോധിക്കും. ഇതോടൊപ്പം സഹകരണ ബാങ്കുകളില്‍ ഇവര്‍ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും. അടുത്തമാസം ആദ്യത്തോടെ കൂടുതല്‍ പണം നിക്ഷേപിച്ചവരുടെ ഉറവ ിടം വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങും.
അതിനിടെ, ആരാധനാലയങ്ങളുടെ  ഭണ്ഡാരങ്ങളിലും ക്ഷേത്ര ട്രസ്റ്റുകള്‍ക്കും കിട്ടിയ സംഭാവനകള്‍ ബാങ്കില്‍ നിക്ഷേപിക്കണമെന്ന്  ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും ട്രസ്റ്റുകളും കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമാക്കി മാറ്റുന്നുവെന്ന് കേന്ദ്രത്തിന് സൂചന കിട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ്  സംഭാവനകള്‍ ഉടന്‍ ബാങ്കില്‍ നിക്ഷേപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  8 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  8 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  8 days ago