തമിഴ്‌നാട്ടില്‍ വീണ്ടും 'അമ്മ'
ചെന്നൈ: തമിഴ്‌നാട്ടില്‍ പുലൈട്ച്ചിതലൈവി ജയലളിത വീണ്ടും അധികാരത്തിലേക്ക്. കരുണാനിധിയുടെ ഡി.എം.കെയും ജയലളിതയുടെ എ.ഡി.എം.കെയും തമ്മിലായിരുന്നു പ്രധാന മല്‍സരം. 234 മണ്ഡലങ്ങളിലായി 74.26 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ തമിഴ്‌നാട്ടില്‍ 232 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ 128 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷവുമായി ജയലളിതയുടെ അണ്ണാ ഡി.എം.കെ അധികാരത്തിന്റെ കസേര ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. കരുണാനിധിയുടെ ഡി.എം.കെയാവട്ടെ ആദ്യഘട്ട വോട്ടെടുപ്പില്‍ വ്യക്തമായ മുന്നേറ്റം നടത്തിയെങ്കിലും എ.ഡി.എം.കെയുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ നടത്തിയതോടെ പിന്നോക്കം പോയി. 2011ല്‍ വെറും 31 സീറ്റുകള്‍ മാത്രം ലഭിച്ച സ്ഥാനത്താണ് 99 മണ്ഡലങ്ങളിലെ വിജയവുമായി മികച്ച മുന്നേറ്റമാണ് ഡി.എം.കെ സഖ്യം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്. എന്നാല്‍, ജയലളിതയുടെ അണ്ണാ ഡി.എം.കെ സഖ്യത്തിനാവട്ടെ 23 സീറ്റുകളാണ് നഷ്ടമായത്. 2011 ല്‍ 149 മണ്ഡലങ്ങളിലെ വിജയത്തിന്റെ സ്ഥാനത്ത് അത് 126 മണ്ഡലമായി ചുരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."