HOME
DETAILS
MAL
യു.ഡി.എഫിനേറ്റ അപ്രതീക്ഷിത തിരിച്ചടി: ഉമ്മന്‍ചാണ്ടി
backup
May 19 2016 | 07:05 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഫലം യു.ഡി.എഫിനേറ്റ അപ്രതീക്ഷിതമായ തിരിച്ചടിയെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനകീയ വിധിയെ മാനിക്കുന്നെന്നും പരാജയത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തെക്കുറിച്ച് ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."