HOME
DETAILS
MAL
നോട്ട് നിരോധനം: തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍, പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി
backup
November 16 2016 | 05:11 AM
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പാര്‍ട്ടികളുടേയും പിന്തുണയോടെയാണ് ജിഎസ്ടി പാസാക്കിയത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തിലും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിന്റെ സഹകരണത്തിനു നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി രാഷ്ട്രീയ വിഷയമാക്കി സര്‍ക്കാരിനെതിരെ പാര്‍ലമെന്റിലും പുറത്തും പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."