ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചത് തിരിച്ചടിയായി
ആലപ്പുഴ: ഉയര്‍ന്ന തുകയ്ക്കുളള നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് നീട്ടിയത് ലോട്ടറി വില്‍പ്പനക്കാരെ വെട്ടിലാക്കി.
ഇതോടെ പല ലോട്ടറി വില്‍പ്പനക്കാരും കടക്കെണിയിലുമായി. അഞ്ച് ദിവസമായി ലോട്ടറി നറുക്കെടുപ്പ് മുടങ്ങിയിട്ട്. കഴിഞ്ഞദിവസം നറുക്കെടുപ്പു നടന്നെങ്കിലും പകുതിയിലേറെയും ടിക്കറ്റുകള്‍ വില്ക്കാന് കഴിഞ്ഞില്ല.
ചെറുകിട കച്ചവടക്കാരുടെ കയ്യില്‍ ആയിരക്കണക്കിന് വിറ്റഴിയാത്ത ടിക്കറ്റുകളാണ് ഉള്ളത്. ഈ ടിക്കറ്റുകളുടെ നറുക്കെടുപ്പ് അടുത്ത ശനിയാഴ്ച മുതല്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദിവസേന നറുക്കെടുപ്പ് നടത്തി ഫലം വന്ന് അടുത്ത ദിവസത്തെ നറുക്കെടുപ്പിനിടയിലാണ് ലോട്ടറികള്‍ വിറ്റുപോകുന്നത്.
എന്നാല്‍ നാല് ദിവസത്തെ ടിക്കറ്റുകളുടെ നറുക്കെടുപ്പ് മാറ്റിവെച്ചതോടെ പല ലോട്ടറികളും വിറ്റുതീര്ക്കാനാകാതെ വില്‍പ്പനക്കാരുടെ കൈവശമായി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള കാരുണ്യപ്ലസ്, ഭാഗ്യനിധി, കാരുണ്യ, പൗര്‍ണ്ണമി ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. ഇവയുടെ നറുക്കെടുപ്പ് 19 മുതല്‍ 22 വരെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."