HOME
DETAILS

എം.ജി സര്‍വകലാശാല

  
backup
November 16 2016 | 17:11 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-8


പരീക്ഷാ തീയതി
നവംബര്‍ 24, 25 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്വേറ്റ് പരീക്ഷകള്‍ (റഗുലര്‍ - 2016 അഡ്മിഷന്റീ അപ്പിയറന്‍സ്‌സപ്ലിമെന്ററി 2016നു മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 8, 9 തീയതികളില്‍ നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററിറീ അപ്പിയറന്‍സ് 2014, 2015 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ ഓണ്‍ലൈനായി ബന്ധപ്പെട്ട കോളജുകളില്‍ നിന്നും അയയ്ക്കണം. 2013 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ അപേക്ഷ യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കണം. ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ഗ്രാജ്വേറ്റ് (സപ്ലിമെന്ററി2013 അഡ്മിഷന്‍ മുതലുള്ള റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ നവംബര്‍ 22 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 20 രൂപ അപേക്ഷാ ഫോമിനും ഒരു പേപ്പറിന് 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
എട്ടാം സെമസ്റ്റര്‍ (പഴയ സ്‌കീം - 1997 മുതല്‍ 2001, 2002, 2003, 2004, 2005, 2006, 2007, 2008 അഡ്മിഷന്‍- മേഴ്‌സി ചാന്‍സ്2009 അഡ്മിഷന്‍ സപ്ലിമെന്ററി) ബി.ടെക് അനാലറ്റിക്കല്‍ ഇന്‍സ്ട്രമെന്റ്‌സ് പരീക്ഷ നവംബര്‍ 25നും, ഇന്റലിജന്റ് കണ്‍ട്രോള്‍ സിസ്റ്റംസ്‌പെഷ്യാലിറ്റി പോളിമേഴ്‌സ് പരീക്ഷകള്‍ ഡിസംബര്‍ 19നും നടത്തും.
എം.ബി.എ (പഴയ സ്‌കീം - 2010, 2011 അഡ്മിഷന്‍ - മേഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്ററിലെ പേപ്പര്‍ - ഇന്‍ഡസ്ട്രിയല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിപര്‍ഫോര്‍മന്‍സ് മാനേജ്‌മെന്റ് ആന്റ് റിവാര്‍ഡ് സിസ്റ്റം പരീക്ഷ ഡിസംബര്‍ 5നും, നാലാം സെമസ്റ്ററിലെ പേപ്പര്‍ - കോര്‍പറേറ്റ് റിസ്ട്രക്ചറിംഗ്, സ്‌ക്രൂട്ടിനി ആന്റ് കണ്‍ട്രോള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പരീക്ഷകള്‍ ഡിസംബര്‍ 7നും, റൂറല്‍ മാര്‍ക്കറ്റിംഗ് പേപ്പര്‍ പരീക്ഷ ഡിസംബര്‍ 9നും നടത്തും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ എം.സി.എ (പഴയ സ്‌കീം - 2000 മുതല്‍ 2006 വരെ അഡ്മിഷന്‍ - മേഴ്‌സി ചാന്‍സ്) പേപ്പര്‍ ഡിസൈന്‍ ആന്റ് അനാലിസിസ് ഓഫ് കംപ്യൂട്ടര്‍ അല്‍ഗോരിതംസ് പരീക്ഷ ഡിസംബര്‍ 9ന് രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും.
പരീക്ഷാ ഫലം
2015 നവംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ മോഡല്‍ ഒന്നും രണ്ടും മൂന്നും ബി.കോം,ബി.ബി.എ,ബി.സി.എ,ബി.എസ്.ഡബ്ല്യു,ബി.ബി.എം,ബി.എഫ്.റ്റിബി.റ്റി.എസ്, ഒന്നാം സെമസ്റ്റര്‍ മോഡല്‍ ഒന്നും രണ്ടും മൂന്നും ബി.എ (റഗുലര്‍റീ അപ്പിയറന്‍സ്‌സപ്ലിമെന്ററി - 2013ന് മുന്‍പുള്ള അഡ്മിഷന്‍, ഒന്നാം സെമസ്റ്റര്‍ മോഡല്‍ ഒന്നും രണ്ടും മൂന്നും ബി.എസ്.സി (2009 മുതല്‍ 2014 വരെയുള്ള അഡ്മിഷന്‍ - റീഅപ്പിയറന്‍സ്, 2015 അഡ്മിഷന്‍ റഗുലര്‍) സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ ഒന്നു വരെ സ്വീകരിക്കും.
2016 ജൂലൈ മാസം നടത്തിയ അവസാന ബി.ഡി.എസ് പാര്‍ട്ട് ഒന്ന് (2008 മുതലുള്ള അഡ്മിഷന്‍2008ന് മുന്‍പുള്ള അഡ്മിഷന്‍ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ നവംബര്‍ 28 വരെ സ്വീകരിക്കും.
2015 സെപ്തംബര്‍ മാസം നടത്തിയ എം.എ ഇക്കണോമിക്‌സ് (ഒന്നും രണ്ടും സെമസ്റ്റര്‍ പ്രൈവറ്റ് സ്റ്റഡി പ്രൈവറ്റ് സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ 2012ന് മുന്‍പുള്ള അഡ്മിഷന്‍ റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ നവംബര്‍ 28 വരെ സ്വീകരിക്കും.
2015 ഡിസംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി (സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ നവംബര്‍ 28 വരെ സ്വീകരിക്കും.
മൂല്യനിര്‍ണയ ക്യാമ്പ്
സി.ബി.സി.എസ്.എസ് അഞ്ച്, മൂന്ന് സെമസ്റ്റര്‍ ക്യാമ്പുകളില്‍ ഇതുവരെ ഹാജരാകാത്ത അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിശദാംശങ്ങള്‍ ക്യാമ്പ് ഓഫീസര്‍ സര്‍വ്വകലാശാലയില്‍ അറിയിക്കണം.
പി.ജി. ഉത്തരക്കടലാസുകള്‍ എത്തിക്കണം
ഒന്ന്, മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകര്‍ (അഡീഷണല്‍, ചീഫ്) നവംബര്‍ 24നകം മൂല്യനിര്‍ണ്ണയ ക്യാമ്പിലോ സര്‍വ്വകലാശാലയിലോ ഉത്തരക്കടലാസുകള്‍ എത്തിക്കണം.
അപേക്ഷാ തീയതി
ഒന്ന് മുതല്‍ മൂന്നു വരെ വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി (പഴയ സ്‌കീം - 2008ന് മുന്‍പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 28 വരെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 1 വരെയും ഫീസടയ്ക്കാം. അപേക്ഷകര്‍ 5000 രൂപ സ്‌പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനൂം പുറമെ അടയ്ക്കണം. പരീക്ഷാ തീയതി പീന്നീട്.
ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി
പിഴകൂടാതെ നവംബര്‍ 9നും, 50 രൂപ പിഴയോടെ 10നും അടയ്‌ക്കേണ്ട പരീക്ഷാ ഫീസുകള്‍ യഥാക്രമം നവംബര്‍ 15, 16 തീയതികള്‍ വരെയും, സൂപ്പര്‍ഫൈനോടെ 9 മുതല്‍ 15 വരെ ഫീസടയ്‌ക്കേണ്ട പരീക്ഷകള്‍ക്ക് നവംബര്‍ 18 വരെയും ഫീസടയ്ക്കുന്നതിനുള്ള തീയതി നീട്ടി നിശ്ചയിച്ചു.
പ്രവേശനപ്പരീക്ഷ
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സില്‍ (ഐ.ഐ.ആര്‍.ബി.എസ്) ഫെലോഷിപ്പോടുകൂടി പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 19ന് രാവിലെ 9 മണിക്ക് മുന്‍പായി കോട്ടയം അതിരമ്പുഴ സര്‍വ്വകലാശാല കാമ്പസിലെ ഐ.ഐ.ആര്‍.ബി.എസ്-ല്‍ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റുമായി ഹാജരാകണം. ഏതെങ്കിലും കാരണവശാല്‍ ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഫീസടച്ച രേഖയും ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമായി രാവിലെ 8.30ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2732992. വെബ് സൈറ്റ്: ംംം.ശശൃയാെഴൗ.രീാ
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ - ഇന്റലക്ച്വല്‍ ഡിസെബിലിറ്റീസ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 21 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago