കോഴിക്കോട് സര്‍വകലാശാല
യു.ജി, പി.ജി പ്രൈവറ്റ്
രജിസ്‌ട്രേഷന്‍: തിയതി നീട്ടി
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2016-17 അധ്യയന വര്‍ഷത്തേക്കു വിവിധ യു.ജി കോഴ്‌സുകളിലേക്ക് 500 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി നവംബര്‍ 23 വരെ നീട്ടി. വിവിധ പി.ജി കോഴ്‌സുകളിലേക്ക് 100 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി നവംബര്‍ 26 വരെയും നീട്ടി. അപേക്ഷാ ഫോമും ഒപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഹോം പേജില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, എസ്.ബി.ടി ഓണ്‍ലൈന്‍ എന്നിവയില്‍ ഫീ അടക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (ഫോട്ടോ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്‌പെക്ടസില്‍ പറഞ്ഞ രേഖകള്‍ സഹിതം നവംബര്‍ 30-നകം ലഭിക്കണം.
അപേക്ഷ ക്ഷണിച്ചു
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2016-17 അധ്യയന വര്‍ഷത്തേക്ക് ബി.എ മള്‍ട്ടീമീഡിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 21 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം, ഒപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, എസ്.ബി.ടി ഓണ്‍ലൈന്‍ എന്നീ രീതിയില്‍ ഫീ അടക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (ഫോട്ടോ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്‌പെക്ടസില്‍ പറഞ്ഞ മുഴുവന്‍ രേഖകളും സഹിതം നവംബര്‍ 28-നകം ലഭിക്കണം. സ്‌പോട്ട് അഡ്മിഷന് 50 രൂപ ഫീ കൂടി അടച്ച് രേഖകള്‍ സഹിതം സര്‍വകലാശാലയില്‍ ഹാജരാകണം.
കോണ്‍ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം 2013 പ്രവേശനം എം.ബി.എ നാലാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ നവംബര്‍ 19-ന് കൊമേഴ്‌സ് പഠനവകുപ്പിലും തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലും ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ 10നു അതതു സെന്ററുകളില്‍ ഹാജരാകണം.
മൂന്നാം സെമസ്റ്റര്‍ പുനഃപ്രവേശനം: രജിസ്റ്റര്‍ നമ്പര്‍ വെബ്‌സൈറ്റില്‍
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്ററില്‍ ബിരുദ കോഴ്‌സിനു പുനഃപ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പുതിയ രജിസ്റ്റര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ വിദ്യാര്‍ഥികള്‍ക്കു മൂന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്-നവംബര്‍ 2016) പരീക്ഷയ്ക്ക് 22 വരെ പിഴകൂടാതെ അപേക്ഷിക്കാം.
പി.ജി രണ്ടാം വര്‍ഷ ട്യൂഷന്‍ ഫീ
2015 വര്‍ഷത്തില്‍ എസ്.ഡി.ഇ വിജ്ഞാപനപ്രകാരം പ്രവേശനം നേടിയ പി.ജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീ ആയിരം രൂപ പിഴയോടെ നവംബര്‍ 30 വരെ അടക്കാം. പൂരിപ്പിച്ച അപേക്ഷ ചലാന്‍ സഹിതം ഡിസംബര്‍ മൂന്നിനകം ലഭിക്കണം.
എം.സി.എ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.സി.എ (2010 മുതല്‍ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ രണ്ടിന് ആരംഭിക്കും.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനു നവംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ബാച്ച്‌ലര്‍ ഓഫ് ലോ (ഓണേഴ്‌സ്) നവംബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ബി.കോം, ബി.ബി.എ അവസാന വര്‍ഷ, രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2015 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ജി.ഡി.എ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 24-ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."