ശരീഅത്ത് സംരക്ഷണ ഫാസിസ വിരുദ്ധ സമ്മേളനം നാളെ
കോട്ടയം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ശരീഅത്ത് സംരക്ഷണ ഫാസിസ വിരുദ്ധ സമ്മേളനം നടക്കും. കോട്ടയം ജില്ലാ വജ്രജൂബിലി സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തിലാണു സമ്മേളനം നടക്കുക. നാളെ വൈകുന്നേരം കോട്ടയം പഴയ പൊലിസ് സ്റ്റേഷന് മൈതാനിയില്‍ നടക്കുന്ന പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ സ്വാഗതസംഘം ചെയര്മാന് കെ.ഇ പരീത് അധ്യക്ഷത വഹിക്കും.സമ്മേളനത്തില്‍ കേരള മുസ്ലിം ജാഅത്ത് ഫെഡറേഷന് പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ കെ.പി തൗഫീഖ് മൗലവി പ്രമേയ വിശദീകരണം നടത്തും.
വി.എച്ച് അലിയാര് മൗലവി അല്‍ഖാസിമി,മഅ്മൂന്ഹുദവി വണ്ടൂര്‍, ഫൈസല്‍ ഖാസിമി, മൗലവി സിറാജുദ്ദീന് ഖാസിമി, കെ.എച്ച് ഇസ്മായില്‍ മൗലവി, ഹാജി അബൂ സാലി,ഹാജി എം.എ.അബ്ദുന്നാസര്‍,അഡ്വ. നവാബുദ്ദീന്‍, അജാസ് തച്ചാട്ട്,ഇ.എ മൂസാ മൗലവി, പി.ഇ. മുഹമ്മദ് സക്കീര്‍ ഹുസൈന്, പി.ഇ ഇര്‍ഷാദ്, ഹാജി എസ്.എം ഫുആദ്, കെ.എം ത്വാഹാ മൗലവി അല്‍ ഹസനി, ഹബീബ് മൗലവി സഫറുല്ലാ മൗലവി ബാഖവി, കെ.കെ മുഹമ്മദ് സാലിഹ്, കുഞ്ഞുമോന് കെ. മേത്തര്‍,ത്വല്‍ഹത്ത് അയ്യന്‍കോയിക്കല്‍, വി.കെ മുഹമ്മദ് മൗലവി, അബ്ദുറസാഖ് മൗലവി, നിസാര്‍ മൗലവി നജ്മി, നിയാസ്ഖാന്‍ മൗലവി നജ്മി, മുഷ്താഖ് മൗലവി, അബ്ദുന്നാസര്‍ മൗലവി, നിസാമുദ്ദീന്‍ മൗലവി, നിഷാദ് മൗലവി, വി.പി. സുബൈര്‍ മൗലവി, അര്ഷുദ്ദീന് ബാഖവി, ഷിഹാബുദ്ദീന് മൗലവി എന്നിവര്‍ പങ്കെടുക്കും. അന്‍വര്‍ പാഴൂര്‍ കൃതജ്ഞത പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."