HOME
DETAILS

അന്തരീക്ഷ മലിനീകരണ ഭീഷണിയില്‍ കൊച്ചിയും

  
backup
November 16 2016 | 18:11 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3-2



മട്ടാഞ്ചേരി: അനിയന്ത്രിത അന്തരീക്ഷ മലിനീകരണ ഭീഷണിയിലേക്ക് കൊച്ചിയും. മലിനീകരണ തോത് കൊച്ചിയുടേത് മുന്നിരട്ടി ഉയര്‍ന്ന നിരക്കിലാണന്നാണ് റിപ്പോര്‍ട്ട്. മലിനീകരണ തോത് നിരീക്ഷിക്കുന്നതിന് വിവിധ നഗരങ്ങളില്‍ അത്യാധുനിക സംവിധാനമൊരുങ്ങുകയാണ്.
ഡല്‍ഹിയിലെ മലിനീകരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണ സംവിധാനങ്ങളൊരുങ്ങുന്നത്. ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ 124 നഗരങ്ങളില്‍ കേരളത്തിലെ ഏട്ട് നഗരങ്ങള്‍ അനിയന്ത്രിത മലിനീകരണ ഭീതിയിലാണന്ന് കണ്ടെത്തിയിരുന്നു. ദേശീയ ശരാശരിയെക്കാള്‍ മുന്നിരട്ടി 38 മൈക്രോ ഗ്രാമാണ് കൊച്ചിയുടെ മലിനീകരണതോതെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം 29,കൊല്ലം 22,പത്തനംതിട്ട 22, ആലപ്പുഴ,27 കോഴിക്കോട് 30 മൈക്രോഗ്രാം എന്നിങ്ങനെയാണ് തോത്.
ചെന്നൈ നഗരത്തിന് തൊട്ടടുത്താണ് നിലവിലുള്ള കൊച്ചിയുടെ തോത്. വ്യവസായ മേഖലയും അനിയന്ത്രിത ഖനനങ്ങളും സമുച്ചയങ്ങളും ജലമലിനീകരണവുമെല്ലാം കൊച്ചിയെ മലിനീകരണ ഭീഷണിക്ക് ഇടയാക്കി. മരങ്ങളില്ലാത്തതും മഴ കുറഞ്ഞതും മാലിന്യങ്ങള്‍ കത്തിക്കുന്നതും അത്യുഷ്ണവും മൂലം പൊടിപടലങ്ങളുടെ തോതും വര്‍ധിച്ചു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കകം 15 ഇരട്ടിയാണ് സംസ്ഥാന നഗരങ്ങളില്‍ മലിനീകരണ വര്‍ധനവിന് കാരണമെന്നാണ് ചുണ്ടിക്കാട്ടുന്നത്.
മലിനീകരണം അനിയന്ത്രിതമായി ഉയരുന്നതോടെയുള്ള പ്രശ്‌ന പ്രതിസന്ധിക്ക് മുന്നോടിയായി നാല് നഗരകേന്ദ്രങ്ങളില്‍ ആധുനിക അന്തരീക്ഷ മലിനീകരണ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കേരളം തയ്യാറെടുക്കുകയാണ്. ഇതിനുള്ള പ്രാരംഭ പരീക്ഷണം കൊച്ചിയില്‍ നടന്നു. അംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സിസ്റ്റമാണ് സ്ഥാപിക്കുക.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടും ഒന്നു വീതവും കൊച്ചിയില്‍ രണ്ടും സിസ്റ്റങ്ങളാണുണ്ടാകുക. വായു മലിനീകരണത്തിലെ രാസപദാര്‍ത്ഥങ്ങളടക്കമുള്ളവയുടെ അളവുകളുടെ മാറ്റങ്ങള്‍ക്കൊപ്പം ശബ്ദമലിനീകരണം,ശരീര ഉഷ്മാവ് ഉഷ്ണമാപിനി,പ്രഷര്‍,മഴയുടെ തോത്, കാറ്റിന്റെ വേഗത ഗതി മാറ്റം തുടങ്ങിയവയും നിരീക്ഷണ സംവിധാനത്തിലൊരുക്കിയിട്ടുണ്ട്.
കൊച്ചിയില്‍ വ്യവസായിക മേഖലയായ ഏലൂരിലും നഗരഹൃദയത്തിലുമാണ് സംവിധാനം സ്ഥാപിക്കുക. 2017 മാര്‍ച്ചിനകം മലിനീകരണ നിരീക്ഷണ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കണമെന്നാണ് ലക്ഷ്യം. രണ്ടാം ഘട്ടമായി അഞ്ച് കേന്ദ്രങ്ങളിലും നിരീക്ഷണ സംവിധാനമൊരുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago