ശബരിമലയെ ബാധിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മന്ത്രി
തിരുവനന്തപുരം: 1000, 500 കറന്‍സികള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ശബരിമല തീര്‍ഥാടനത്തിനുളള മുന്നൊരുക്കങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്കുളള അപ്പം, അരവണ, പ്രസാദ വിതരണം എന്നിവയെയും തീര്‍ഥാടകരുടെ വഴിപാടുകളെയും പ്രതിസന്ധി ബാധിക്കാതിരിക്കാനും ഭക്തരും ഹോട്ടലുകളടക്കമുളള വ്യാപാരസ്ഥാപനങ്ങളും തമ്മില്‍ ബില്ലിന്റെ ബാക്കി തുക സംബന്ധിച്ച് സംഘര്‍ഷമുണ്ടാകാതിരിക്കാനും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തണം.
മതിയായ കറന്‍സി ലഭ്യത ഉറപ്പ് വരുത്തുന്നതിനും ആവശ്യത്തിന് എ.ടി.എം സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റിസര്‍വ് ബാങ്കിനും വാണിജ്യ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോടും കേന്ദ്ര ധനകാര്യ മന്ത്രിയോടും മന്ത്രിഅഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."