കാലാവസ്ഥ വ്യതിയാനം; മഞ്ഞള്‍ കൃഷിയിക്കും പ്രതിസന്ധി
രാജാക്കാട്: കാലാവസ്ഥ വ്യതിയാനവും മഴ ലഭ്യതക്കുറവും ഹൈറേഞ്ചിലെ മഞ്ഞള്‍ കൃഷിയേയും പ്രതികൂലമായി ബാധിച്ചു. കൃഷി ആരംഭിച്ച് മഞ്ഞള്‍ മുളച്ച് പൊങ്ങിയതിന് ശേഷം മഴ ലഭിക്കാത്തതിനാല്‍ ഉല്‍പ്പാദനതതില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.
വിളവ് മോശമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ വിളവെടുക്കാനും തയ്യാറാകുന്നില്ല. അധികമായി കേടുബാധയും കീടശല്യവും ഉണ്ടകാത്ത കൃഷിയാണ് മഞ്ഞള്‍. ഇത്തവണ കര്‍കരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി കാലാവസഥാ വ്യതിയാനം കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
ഇത്തവണ മഴ ലഭിക്കാത്തതിനാല്‍ മണ്ണ് ജോലികള്‍ ചെയ്യുവാനും വളപ്രയോഗം നടത്തുവാനും കഴിയാത്തതാണ് ഉല്‍പ്പാദനത്തില്‍ വന്‍ കുറവുണ്ടാകാന്‍ കാരണം.
ഒരുകാലത്തും കേടുബാധ ഉണ്ടാകാത്ത മഞ്ഞളില്‍ ഇത്തവണ തണ്ടുതുരപ്പന്‍ അടക്കമുള്ള കീടശല്യവും മറ്റ് രോഗങ്ങളും ബാധിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ മഞ്ഞള്‍ കൃഷിയും ഇത്തവണ പൂര്‍ണ്ണപരാജയത്തിലെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."