ജില്ലാ ശാസ്‌ത്രോത്സവത്തിനു തിരിതെളിഞ്ഞു തൊടുപുഴ ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു
കട്ടപ്പന: റവന്യു ജില്ല ശാസ്‌ത്രോത്സവത്തിന് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. പ്രവൃത്തിപരിചയ മേളയാണ് ഉദ്ഘാടനദിവസം നടന്നത്. ഇന്ന് ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകള്‍ ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലും ഐടി മേള കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലും നടക്കും.
ആദ്യദിനത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. തൊടുപുഴ 10164 പോയിന്റാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേടിയത്. രണ്ടാംസ്ഥാനത്തുള്ള അടിമാലി ഉപജില്ല 9745 പോയിന്റ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 9117 പോയിന്റും അടിമാലി 9075 പോയിന്റും സ്വന്തമാക്കി. എല്‍.പിയില്‍ 6152 പോയിന്റുമായി കട്ടപ്പന സബ് ജില്ല ഒന്നാമതും അടിമാലി ഉപജില്ല 4979 പോയിന്റുമായി രണ്ടാമതുമുണ്ട്. യുപിയില്‍ നെടുങ്കണ്ടം സബ് ജില്ല 7542 പോയിന്റാണെടുത്തത്.
രണ്ടാംസ്ഥാനത്തുള്ള കട്ടപ്പന സബജില്ലയ്ക്ക് 7351 പോയിന്റുണ്ട്. പ്രവൃത്തി പരിചയ മേള, അറ്റ്‌ലസ് മേക്കിങ്, പ്രാദേശിക ചരിത്ര രചന എന്നീ വിഭാഗങ്ങളിലായി 120 ഇനങ്ങളിലാണു ആദ്യദിനത്തില്‍ മല്‍സരങ്ങള്‍ നടന്നത്. ഇന്ന് ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവ ഇരട്ടയാര്‍ സെന്റ് തോമസിലും ഐടിമേള കട്ടപ്പന ട്രൈബല്‍ സ്‌കൂളിലും നടക്കും.
ഇന്നലെ രാവിലെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ മേള ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം നിര്‍മല നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്‌ന ജോബിന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സാലി തോമസ്, കെ.ടി രാജു, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ടി മോഹന്‍, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ രാജു, കട്ടപ്പന ഡി.ഇ.ഒ ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് പുതിയാപറമ്പില്‍, പി.ടി.എ പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, എം.പി.ടി.എ പ്രസിഡന്റ് റെജി സിബി, ഹെഡ്മാസ്റ്റര്‍ പി.ജെ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ അബുബക്കര്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ഇന്നു വൈകീട്ടു നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."