മുജാഹിദ് ഐക്യം സമസ്ത സ്വാഗതം ചെയ്തിട്ടില്ല: നേതാക്കള്‍
കോഴിക്കോട്: മുജാഹിദ് വിഭാഗങ്ങളുടെ ഐക്യ ശ്രമത്തെ സമസ്ത സ്വാഗതം ചെയ്തതായി ഒരു പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത നേതാക്കളായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇസ്്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ ഐക്യത്തിലും സാഹോദര്യത്തിലും കഴിഞ്ഞവരായിരുന്നു കേരളീയ മുസ്്‌ലിംകള്‍.
തീവ്രതയും ഭീകരതയുമില്ലാതെ മത സൗഹാര്‍ദത്തിന് മുന്തിയ പരിഗണനയാണ് അവര്‍ നല്‍കിയിരുന്നത്. നബി (സ്വ) യുടെ സച്ചരിതരായ സ്വഹാബത്തിന്റെയും സലഫുസ്വാലിഹീങ്ങളുടെയും ചര്യ പിന്‍പറ്റി മദ്ഹബിന്റെ ഇമാമീങ്ങളെ അംഗീകരിച്ച് പൂര്‍ണ ഐക്യത്തോടെ കഴിഞ്ഞിരുന്ന മുസ്്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുടെ വിത്ത് വിതച്ചത് 1920-കളില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ രംഗപ്രവേശനത്തോടെയായിരുന്നു.
മുസ്‌ലിം സമൂഹം നാളിതു വരെ നിലനിര്‍ത്തിപ്പോന്ന വിശ്വാസാചാരങ്ങളില്‍ പലതും ശിര്‍ക്കും ബിദ്അത്തുമാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെ രണ്ട് തട്ടിലാക്കി ശക്തമായ അനൈക്യമുണ്ടാക്കുകയാണ് അവര്‍ ചെയ്തത്.
ഇതിനെതിരില്‍ അക്കാലത്തുള്ള സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് ബഹു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പൂര്‍വ സൂരികളായ പണ്ഡിതന്മാരും മുസ്‌ലിം ബഹുജനങ്ങളും നിലനിര്‍ത്തി പോന്ന വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുകയെന്നത് സമസ്തയുടെ മുഖ്യ ലക്ഷ്യമാണ്. ഇതിനെതിരില്‍ പുത്തനാശയങ്ങളുമായി ആര് രംഗ പ്രവേശനം ചെയ്താലും സമസ്ത അവരെ ശക്തമായി എതിര്‍ത്ത് പോന്നിട്ടുണ്ട്.
ബിദ്അത്ത് പ്രചരിപ്പിക്കുകയും മുസ്്‌ലിം ഐക്യം തകര്‍ക്കുകയും ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തെയോ അതിന്റെ ആശയങ്ങളെയോ ഒരിക്കലും സമസ്ത സ്വാഗതം ചെയ്തിട്ടില്ല. സ്വാഗതം ചെയ്യുകയുമില്ല. സ്വന്തം ആദര്‍ശപരമായി ചിന്നഭിന്നമായി കൊണ്ടിരിക്കുന്ന മുജാഹിദ് പ്രസ്ഥാനം വികൃതമായ സലഫിസത്തിന്റെ പേരില്‍ ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ഐക്യപ്പെടാനുള്ള മുജാഹിദ് നീക്കത്തില്‍ സന്തോഷിക്കാനോ സ്വാഗതം ചെയ്യാനോ സുന്നത്ത് ജമാഅത്തിന്റെ അനുയായികള്‍ക്ക് സാധ്യമല്ല.
ശരീഅത്ത് സംരക്ഷണത്തിന് വേണ്ടി ഇന്ത്യയില്‍ എല്ലാ വിഭാഗം മുസ്്‌ലിംകളും ഒന്നിച്ച് നീങ്ങുന്നതിന് സമസ്ത അനുകൂലമാണ് എന്നത് മറ്റൊരു വസ്തുതയാണ്. അതു കാരണം മുജാഹിദ് പ്രസ്ഥാനം പോലെയുള്ള ബിദഈ പ്രസ്ഥാനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് തെറ്റിദ്ധരിക്കരുതെന്ന് സമസ്ത നേതാക്കള്‍ ഓര്‍മിപ്പിച്ചു.
വാര്‍ത്ത വാസ്തവ വിരുദ്ധം: ആലിക്കുട്ടി മുസ്‌ലിയാര്‍
മലപ്പുറം: ഇന്നലത്തെ മാധ്യമം പത്രത്തില്‍ മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ ഐക്യപ്പെടാനുള്ള നീക്കത്തില്‍ സന്തോഷം പ്രകടിപ്പിച്ചതായും സ്വാഗതം ചെയ്തതായും തന്നെ സംബന്ധിച്ച് വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഏക സിവില്‍കോഡ് പോലുള്ള മുസ്്‌ലിംകളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നത്തില്‍ എല്ലാ വിഭാഗം മുസ്്‌ലിംകളും ഒന്നിക്കുന്നതിനെ സംബന്ധിച്ച പത്രക്കാരുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."