മക്കയിലേക്ക് ഹൂത്തി മിസൈല്‍ ആക്രമണം ഒ.ഐ.സി അടിയന്തര യോഗത്തില്‍നിന്ന് ഇറാന് വിട്ടുനിന്നു
റിയാദ്: യമനിലെ ഹൂത്തി വിഭാഗം മക്കയെ ലക്ഷ്യമാക്കി വിക്ഷേപിച്ച മിസൈലാക്രമണത്തിനെതിരേ കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നതിന് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പറേഷന് (ഒ.ഐ.സി) മക്കയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇറാന് വിട്ടുനിന്നു. യോഗത്തില്‍നിന്ന് ഇറാന് വിട്ടുനിന്നതായി അറബ് രാജ്യ പ്രതിനിധികളാണ് വ്യക്തമാക്കിയത്.
20 അംഗം ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഒ.ഐ.സി ക്ഷണം നിരസിച്ച ഇറാന്, അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യോഗത്തില്‍ ഇറാന് പ്രതിനിധികള്‍ പങ്കെടുക്കുകയില്ലെന്നു വ്യക്തമാക്കിയതായി അശര്‍ഖ് അല്‍ ഔസത് റിപ്പോര്‍ട്ട് ചെയ്തു.
ഇതു രണ്ടാംതവണയാണ് ഒ.ഐ.സി യോഗം ചേരുന്നത്. വിശുദ്ധ നഗരിക്കെതിരേ ഹൂത്തികള്‍ മിസൈല്‍ തൊടുത്തുവിട്ട ഭീകരമായ സ്ഥിതിവിശേഷം യോഗത്തില്‍ ചര്‍ച്ചയാകും. ഹൂത്തികള്ക്കെതിരേയും അവരെ പിന്തുണയ്ക്കുന്ന ഇറാനെതിരേയും ശക്തമായ നിലപാടുകളാണ് ഒ.ഐ.സിക്കുള്ളത്.
കൂടുതല്‍ ശക്തമായ നടപടികള്‍ ആലോചിക്കുന്നതിനാണ് വീണ്ടും യോഗം ചേരുന്നത്.ഒക്ടോബര്‍ 27നു നടന്ന മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒ.ഐ.സി നവംബര്‍ അഞ്ചിന് അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
എക്സിക്യുട്ടീവ് അംഗങ്ങളാണ് അന്നു ജിദ്ദയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ സഊദിക്ക് ഒ.ഐ.സി ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ മക്കയ്ക്കു 65 കിലോമീറ്റര്‍ പരിധിയില്വച്ചു സഊദി സൈന്യം തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."