HOME
DETAILS
MAL
ആറന്മുള വിമാനത്താവള ഭൂമി പൂര്‍വസ്ഥിതിയിലാക്കുമെന്ന് കലക്ടര്‍
backup
November 17 2016 | 19:11 PM
കൊച്ചി : ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനു വേണ്ടി മണ്ണിട്ടു നികത്തിയ കോഴിത്തോട് പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ഈ ആഴ്ച തന്നെ മണ്ണു നീക്കം ചെയ്യാന്‍ തുടങ്ങുമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മണ്ണു നീക്കം ചെയ്യാന്‍ സ്വകാര്യ വ്യക്തിക്കു കരാര്‍ നല്‍കിയതിനെതിരെ ഭൂവുടമയായ എബ്രഹാം കലമണ്ണില്‍ നല്കിയ ഹരജി പരിഗണനക്കെടുത്തപ്പോഴാണ് കലക്ടറുടെ വിശദീകരണം.
കോഴിത്തോട് പൂര്‍വ സ്ഥിതിയിലാക്കാനുള്ള കരാര്‍ ഹരജിക്കാരന് ഒന്നര വര്‍ഷമായി പാലിച്ചില്ലെന്നും ജില്ലാ കലക്ടര്‍ കോടതിയെ ബോധിപ്പിച്ചു. അന്തിമവാദത്തിനായി നവംബര്‍ 22 ന് പരിഗണിക്കാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."