ബി.ജെ.പിക്കാര്‍ അഞ്ചാംപത്തികളെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ബി.ജെ.പിക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന അഞ്ചാംപത്തികളാണെന്നു ധനമന്ത്രി തോമസ് ഐസക്ക്. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ വമ്പന്‍ ഗൂഢാലോചന ബി.ജെ.പി നടത്തുകയാണെന്നും ഇതിനെതിരെ കേരളീയര്‍ വലിയ പ്രക്ഷോഭത്തിനു തയ്യാറാകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സഹകരണബാങ്കുകള്‍ നശിച്ചാലെന്ത് എന്ന ബി.ജെ.പി നേതാവ് വി.മുരളീധരന്റെ ചാനല്‍ ചര്‍ച്ചയിലെ ചോദ്യം ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സഹകരണബാങ്കുകളുടെ സ്തംഭനാവസ്ഥ ഒരു പ്രശ്നമല്ല എന്ന മട്ടിലാണ് ബി.ജെ.പി നേതാക്കളുടെ പെരുമാറ്റം. ബാങ്കുകള്‍ക്കെല്ലാമായി കേരളത്തില്‍ 6213 ബ്രാഞ്ചുകളാണ് ഉള്ളത്. ജില്ലാ,പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാകട്ടെ 4800 ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇവയെക്കൂടി ജനങ്ങള്‍ക്കു സമാശ്വാസം നല്കാന് അണിനിരത്തിയാല്‍ പ്രതിസന്ധി എത്രയോ ലഘൂകരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."