അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഇനി പണം പിന്‍വലിക്കാം
മലപ്പുറം: ബാങ്കുകള്‍ക്കും തപാല്‍ ഓഫീസുകള്കളെയും കൂടാതെ ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സൗകര്യം. മലപ്പുറത്തും വളാഞ്ചേരിയിലുമാണ് ഇന്നലെ മുതല്‍ ഈ സംവിധാനം ആരംഭിച്ചത്. എസ്.ബി.ഐ, എസ്.ബി.ടി ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കാണ് അക്ഷയകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കുന്നത്. എ.ടി.എം കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള മൈക്രോ എ.ടി.എം സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
മലപ്പുറത്ത് കിഴക്കേത്തലയില്‍ പാസ്പോര്‍ട്ട് ഓഫീസിന് എതിര്‍വശത്തുള്ള അക്ഷയ കേന്ദ്രത്തിലും വളാഞ്ചേരിയില്‍ കനറാ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തിലുമാണ് നിലവില്‍ മൈക്രോ എ.ടി.എം സംവിധാനം വഴി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ടില്‍ പണമുള്ളവര്‍ക്കാണ് ഇവിടെ നിന്നും പണം ലഭിക്കുക. പഴയ നോട്ടുകള്‍ നിലവില്‍ ഇവിടെ സ്വീകരിക്കുന്നില്ല.
ജില്ലയില്‍ 20 അക്ഷയ കേന്ദ്രങ്ങളില്‍ മൈക്രോ എ.ടി.എം സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ എ.ടി.എം കാര്‍ഡ് വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ആരംഭിച്ചിട്ടില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ഫിനാന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്ള അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമേ മൈക്രോ എ.ടി.എം സംവിധാനം ഒരുക്കാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."