എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാംപസ് കാള്‍ 26ന്
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാംപസ് വിങ് സംഘടിപ്പിക്കുന്ന ജില്ലാ കാംപസ് കാള്‍ 25, 26, 27(വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ പാണക്കാട് സി.എസ്.ഇ ഇവന്റ് ഹാളില്‍ നടക്കും. വിവിധ പരിപാടികളായി ബുക് ഫെയര്‍ ഡോക്യൂഫെസ്റ്റ്, സയന്‍സ് സെമിനാര്‍, കരിയര്‍ ഫോക്കസ്, മീറ്റ് ദി ലീഡര്‍, ഇസ്‌ലാമിക് ആര്‍ട്, തസവ്വുഫ്, അഹ്‌ലുസ്സുന്ന, ദഅവാ സെഷനുകള്‍ അരങ്ങേറും. 25ന് വൈകിട്ടു നാലിന് രജിസ്‌ട്രേഷന്‍ തുടങ്ങും. അഞ്ചിന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ വിവിധ സെഷനുകളിലായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. ബഷീര്‍ ഫൈസി ദേശമംഗലം, സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സി ഹംസ, റഹീം ചുഴലി, സലാം ഫൈസി ഒളവട്ടൂര്‍, ആസിഫ്ദാരിമി പുളിക്കല്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ. ഹസ്സന്‍ ശരീഫ്, ഡോ. ഫൈസല്‍ ഹുദവി, ഡോ. ഷംസീര്‍ പൂവത്താണി, ഡോ. ബഷീര്‍ പനങ്ങാങ്ങര, പ്രൊഫ. ശരീഫ് ചെമ്മാട്, അഡ്വ. ഹനീഫ ഹുദവി കര്‍ണാടക, ഹൈദരലി വാഫി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കും.
ലോക പ്രശസ്ത പണ്ഡിതന്‍ മൈക്കല്‍ സുജിച്(യു.എസ്.എ) വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദ്യാര്‍ഥികളുമായി സംവദിക്കും. 27ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തലൂര്‍ സമാപന സന്ദേശം കൈമാറും. കോളജ് വിദ്യാര്‍ഥികള്‍ക്ക് കാംപസ് യൂനിറ്റ് കമ്മിറ്റികളോ നാട്ടിലെ ശാഖാ എസ്.കെഎസ്.എസ്.എഫ് കമ്മിറ്റികളോ നല്‍കുന്ന അപേക്ഷ ഫോം വഴിയും ജില്ലാ കാംപസ് വിങ് വെബ്‌സൈറ്റ്‌ലൂടെ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."