നീലഗിരി ജില്ല ഡി.എം.കെ രണ്ട്; എ.ഐ.എ. ഡി.എം.കെ ഒന്ന്
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഡി.എം.കെ മുന്നണിക്ക് നേട്ടം. മൂന്ന് മണ്ഡലങ്ങളില്‍ രണ്ടു സീറ്റാണ് ഡി.എം.കെ നേടിയത്. ഗൂഡല്ലൂര്‍, ഊട്ടി മണ്ഡലങ്ങളാണ് ഡി.എം.കെ മുന്നണി വിജയിച്ചത്. കുന്നൂര്‍ മണ്ഡലത്തില്‍ എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി ശാന്തി രാമുവാണ് വിജയിച്ചത്. കഴിഞ്ഞ തവണ മണ്ഡലം ഡി.എം.കെക്കൊപ്പമായിരുന്നു.
ഗൂഡല്ലൂരില്‍ ഡി.എം.കെ സ്ഥാനാര്‍ഥി സിറ്റിംഗ് എം.എല്‍.എ അഡ്വ. എം ദ്രാവിഡമണി 13,379 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിര്‍ത്തിയത്. 62,128 വോട്ടാണ് ദ്രാവിഡമണി നേടിയത്. മണ്ഡലത്തില്‍ 48,749 വോട്ട് നേടിയ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി എസ് കലൈശെല്‍വനാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം മുന്നണികള്‍ വെല്ലുവിളിയാകുമെന്ന് കരുതിയ ജനക്ഷേമ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനക്ഷേമ മുന്നണി സ്ഥാനാര്‍ഥി പി തമിഴ്മണിക്ക് 9044 വോട്ടുകളാണ് ലഭിച്ചത്. ദ്രാവിഡമണിക്ക് 549 തപാല്‍ വോട്ടുകള്‍ ലഭിച്ചു. കലൈശെല്‍വന് 154 തപാല്‍ വോട്ടും തമിഴ്മണിക്ക് 90 തപാല്‍ വോട്ടുമാണ് ലഭിച്ചത്.
കുന്നൂര്‍ മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ശാന്തി രാമുവിനാണ് വിജയം. എതിര്‍ സ്ഥാനാര്‍ഥി ഡി.എം.കെയിലെ ബി.എം മുബാറകിനെ 3710 വോട്ടിനാണ് രാമു പരാജയപ്പെടുത്തിയത്. 61,650 വോട്ടാണ് രാമു നേടിയത്. മുബാറകിന് 57,940 വോട്ടുകള്‍ ലഭിച്ചു.
ബി.ജെ.പിയാണ് ഇവിടെ മൂന്നാംസ്ഥാനത്ത്. ബി.ജെ.പി സ്ഥാനാര്‍ഥി കുമരന്‍ 3,547 വോട്ടുകള്‍ നേടി. 1,32,587 വോട്ടാണ് ഇവിടെ മൊത്തം പോള്‍ ചെയ്തത്. നോട്ടക്ക് 2283 വോട്ടുകളും ലഭിച്ചു. 45 വോട്ടുകള്‍ അസാധുവായി. ഊട്ടി മണ്ഡലത്തില്‍ ഡി.എം.കെ മുന്നണി സ്ഥാനാര്‍ഥി ആര്‍ ഗണേഷ് 10418 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി വിനോദ് 56,692 വോട്ടുകള്‍ നേടി. മണ്ഡലത്തില്‍ ഗണേഷിനാണ് ഏറ്റവും കൂടുതല്‍ പോസ്റ്റല്‍വോട്ട് ലഭിച്ചത്. 955 വോട്ടുകള്‍. എ.ഐ.എ.ഡി.എം കെയിലെ വിനോദിന് 57,329 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയിലെ രാമന്‍ 5818 വോട്ടുകള്‍ നേടി. 1,32,243 വോട്ടുകളാണ് പോള്‍ ചെയ്തത്. നോട്ടക്ക് 2912 വോട്ടുകള്‍ ലഭിച്ചു. 120 വോട്ടുകള്‍ അസാധുവായി.
ഊട്ടി മണ്ഡലം:
ആകെ വോട്ട് :2,01,842
പോള്‍ ചെയ്തത് :1,38,490
ഭൂരിപക്ഷം വോട്ട്: 10418
ആര്‍.ഗണേഷ് (ഡി.എം.കെ്): 67,747
വിനോദ് (എ.ഐ.എ.ഡി.എം.കെ.): 57329
കിങ്ങ് നര്‍ഗിസസ്.കെ(ഡി.എം.ഡി.കെ): 3111
രാമന്‍(ബി.ജെ.പി): 5818
സുബ്രമണി. എന്‍ : 554
എം ബാല്‍രാജ്(പി.എം.കെ): 779
ജലാല്‍ അലി: 427
ജഗന്‍.ആര്‍( നാം തമിഴര്‍) :748
മനോഹരന്‍ സ്വ. :388
വേണുഗോപാല്‍ :340
അസാധു :120
നോട്ട :2912
കൂന്നൂര്‍ മണ്ഡലം
ആകെ വോട്ട് : 1,86,868
പോള്‍ ചെയ്തത് :132944
ഭൂരിപകഷം: 3710
ശാന്തി.എ.രാമു(അണ്ണാ.ഡി.എം.കെ.): 61650
പി.എം.മുബാറക് (ഡി.എം.കെ.) 57940
ചിദംബരം.വി :3989
കുമരന്‍,ബി.(ബി.ജെ.പി) :3547
ആര്‍.ശിവകുമാര്‍ :559
ശെന്തില്കുമാര്‍ :469
മുഹമ്മദ് ഇബ്രാഹിം ;108
രാമസാമി.പി :822
വള്ളി.എച്: 216
അള്‍ബര്‍ട്ട് രാജ്കുമാര്‍: 235
സേകര്‍ :390
ധര്‍മരാജ്.എസ് :2319
നരേഷ് ദേസിങ്ങ് :343
അസാധു: 45
നോട്ട :2283
ഗൂഡല്ലൂര്‍ മണ്ഡലം (ഭൂരിപക്ഷം 13379)
അഡ്വ എം ദ്രാവിഡ മണി (ഡി.എം.കെ) 62122
എസ് കലൈ ശെല്‍വന്‍ (എ.ഐ.എ.ഡി.എം.കെ) 48749
പി തമിഴ്മണി (ജനക്ഷേമ മുന്നണി) 9044
പരശുരാമന്‍ (ബി.ജെ.പി) 5548
കാര്‍മേഘം (നാം തമിഴര്‍) 2347
മുരുഗേശന്‍ (പി.എം.കെ) 684
കാമരാജ് (ഹിന്ദു മക്കള്‍ കക്ഷി) 468
ചങ്കുട്ടാന്‍ (സ്വത) 302
നോട്ട 1825
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."