തിരുവമ്പാടി മണ്ഡലം സമസ്ത കോഡിനേഷന്‍ നേതൃസംഗമം
മുക്കം: ശരീഅത്ത് നിയമ സംരക്ഷണം സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവിച്ചു. തിരുവമ്പാടി മണ്ഡലം സമസ്ത കോഡിനേഷന്‍ നേതൃസംഗമം മുക്കം ഇസ്ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25നു മുക്കത്ത് നടത്തുന്ന മണ്ഡലം ശരീഅത്ത് സംരക്ഷണ റാലിയും ഡിസംബര്‍ രണ്ടിനു കോഴിക്കോട് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനവും വിജയിപ്പിക്കുന്നതിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികള്‍: കെ. ഉമര്‍ ഫൈസി മുക്കം, വി. മോയിമോന്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മണ്ടുപാറ, സലാം ഫൈസി മുക്കം, കെ.എന്‍.എസ് മൗലവി , കെ. ഹുസൈന് ബാഖവി, ഇ.കെ ഹുസൈന് ഹാജി, ടി.കെ ഇമ്പിച്ചമ്മദ് ഹാജി, സി. മൂസ മാസ്റ്റര്‍, യു.കെ അബ്ദുല്ലത്തീഫ് മൗലവി (ചെയര്മാന്), കെ.സി മുഹമ്മദ് ഫൈസി (വര്‍ക്കിങ് ചെയര്മാന്), എം.കെ ഉമര്‍ ബാഖവി, വൈത്തല അബൂബക്കര്‍, എ.എം അബ്ദുല്ല മാസ്റ്റര്‍, യൂനുസ് പുത്തലത്ത്, എന്‍.കെ അബു ഹാജി (വൈസ് ചെയര്മാന്), പി. അലിഅക്ബര്‍ കറുത്തപറമ്പ് (ജന. കണ്‍വീനര്‍), അംജദ്ഖാന് റശീദി, എ.കെ ഗഫൂര്‍ ഫൈസി, റഫീഖ് ദാരിമി (കണ്‍വീനര്‍), നടുക്കണ്ടി അബൂബക്കര്‍ (കോഡിനേറ്റര്‍), വി. അസ്സു മുക്കം ( ട്രഷറര്‍). സംഗമത്തില്‍ കെ.സി മുഹമ്മദ് ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, യു.കെ അബ്ദുല്ലത്തീഫ് മൗലവി, ഇ.കെ ഹുസൈന് ഹാജി, വൈത്തല അബൂബക്കര്‍, കെ.എന്‍.എസ് മൗലവി, വി. അസ്സു മുക്കം, കെ. ഹുസൈന് ബാഖവി, എന്‍.കെ അബു ഹാജി സംസാരിച്ചു. എം.കെ ഉമര്‍ ബാഖവി സ്വാഗതവും പി. അലിഅക്ബര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."