നോട്ടുനിരോധനം സാമ്പത്തിക മേഖലക്ക് കനത്ത ആഘാതം സൃഷ്ടിക്കും: ഉമ്മന്‍ചാണ്ടി
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കിയ അഞ്ഞൂറ്,ആയിരം നോട്ടുകളുടെ നിരോധനം സാമ്പത്തികമേഖലക്ക് ഭാവിയില്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. നിരോധനം നടപ്പായി പത്തുദിവസം കഴിഞ്ഞിട്ടും ജനജീവിതം ദുരിതപൂര്‍ണ്ണമായി തുടരുകയാണ്. രാജ്യത്താകമാനം മുപ്പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മോദിയുടെ അപക്വമായ പരിഷ്‌ക്കാരത്തിലൂടെ രാജ്യത്തെ സമസ്ത മേഖലയും സ്തംഭനത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളനോട്ടിന്റെ പേരില്‍ മോദി നടത്തിയ പരിഷ്‌കാരം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടക്കുന്നത് അഞ്ഞൂറ്,ആയിരം നോട്ടുകളാണ്. ശരാശരിയില്‍ എണ്‍പത്താറ് ശതമാനമാണ് രണ്ടുനോട്ടുകളും ക്രയവിക്രയം ചെയ്യപ്പെടുന്നത്. പെട്ടെന്നൊരു മുന്നറിയിപ്പില്ലതെ വ്യാപകമായി ചിലവഴിക്കുന്ന നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പ്രത്യാഘാതം മറികടക്കാന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിര്‍മ്മാണ മേഖല കനത്ത വെല്ലുവിളികള്‍ നേടിരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കടുത്തസാമ്പത്തിക സ്തംഭനം ഉണ്ടാക്കിയിരിക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നത് പ്രകൃതി സംരക്ഷണം ഉറപ്പാക്കിയാവണം. പാറയും മണലിന്റെയും അപര്യാപ്തത മേഖലയുടെ വളര്‍ച്ചയെ പിന്നാട്ടാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വിളവിറക്കാന്‍ സാധിക്കുന്നില്ല. സഹകരണ മേഖലയില്‍ നിക്ഷേപം നടത്തിയവരെ രക്ഷിക്കാന്‍ സംസ്ഥാനത്ത് കോ-ഓപ്പറേറ്റീവ് ഗ്യാരന്റീഡ് ട്രാന്‍സാക്ഷന്‍ സിസ്റ്റം കൊണ്ടുവരണം. ഇത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം മുഖ്യമന്ത്രിയില്‍ നിന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.സുരേഷ് ബാബു അധ്യക്ഷനായി. ശൂരനാട് രാജശേഖരന്‍, ഷാനവാസ്ഖാന്‍, സൂരജ് രവി, പി.ജര്‍മ്മിയാസ്, നെടുങ്ങോലം രഘു,ചന്ദ്രബാബു, വിപിനചന്ദ്രന്‍, ഷാന്‍, കടകംപള്ളി മനോജ്, വടകര മോഹന്‍,തോട്ടുവാ മുരളി, രാജ് മോഹന്‍, ആദിക്കാട് മധു, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."