HOME
DETAILS

ഫാത്തിമ റിന്‍ഷയ്ക്ക് സ്‌കൂളില്‍ പോകണം, പഴയതുപോലെ...

  
Web Desk
November 18 2016 | 21:11 PM

%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c



കോഴിക്കോട്: ബി.ഇ.എം സ്‌കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ റിന്‍ഷ ഓണാവധിക്കു ശേഷം ക്ലാസിലെത്തിയിട്ടില്ല. കരളിന് അസുഖം ബാധിച്ചതിനാല്‍ നീരുവന്ന് വീര്‍ത്ത ശരീരവുമായി പുറത്തിറങ്ങാന്‍ മടിച്ചാണ് പഠനം പാതിവഴിയില്‍ നിര്‍ത്തിയത്.
തന്നെ കാത്തിരിക്കുന്ന ക്ലാസിലെ കൂട്ടുകാരികളെ കാണാനും വീണ്ടും പഠനം തുടരാനുമെല്ലാം ഈ കൊച്ചുപെണ്‍കുട്ടിയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍  എല്ലാം പഴയപടിയാവാന്‍ കരള്‍ മാറ്റിവയ്ക്കുകയാണ് ഏക പോംവഴി. ഇതിനു വേണ്ട 20 ലക്ഷം രൂപയെക്കുറിച്ചോര്‍ത്ത് തകര്‍ന്നിരിക്കുകയാണ്  ഈനിര്‍ധന കുടുംബം.
പൊന്നുമോള്‍ക്ക് കരള്‍ പകുത്തുനല്‍കാന്‍ ഉമ്മ തസ്‌ലീന തയാറാണ്. എന്നാല്‍ പണത്തെക്കുറിച്ചോര്‍ത്ത് വിതുമ്പലടക്കുകയല്ലാതെ നിവൃത്തിയില്ല കുടുംബത്തിന്. പിതാവ് ചക്കുംകടവ് വലിയകം പറമ്പില്‍ അബ്ദുല്‍ റഷീദിന് കൂലിപ്പണിയില്‍ കിട്ടുന്ന വരുമാനം നിത്യവൃത്തിക്കുപോലും തികയില്ല. ജീവന്‍ നല്‍കിയും മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചിന്തയിലാണ് മാതാപിതാക്കള്‍. ഇവര്‍ ഓടിനടക്കുന്നതും അതിനുവേണ്ടി തന്നെ.
2013 ല്‍ സ്‌കൂള്‍ മുറ്റത്ത് ഓടിക്കളിക്കുമ്പോഴാണ് ഫാത്തിമ റിന്‍ഷ രോഗലക്ഷണം കാണിച്ചത്. ശക്തിയായി രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദിവസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ വില്‍സണ്‍സ് ഡിസീസ്  എന്ന കരള്‍ രോഗമാണെന്ന് സ്ഥിരീകരിച്ചു.  വര്‍ഷങ്ങളോളം മരുന്നു കഴിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
വേദനകളെല്ലാം കുഞ്ഞുപ്രായത്തില്‍ തന്നെ സഹിച്ച റിന്‍ഷ ഇപ്പോള്‍ പുറം ലോകത്തുനിന്ന് അകലാന്‍ ശ്രമിക്കുകയാണ്. നീരുവന്ന് വീര്‍ത്ത ശരീരവുമായി അവള്‍ പുറത്തിറങ്ങിയാലാകട്ടെ പരിചയക്കാരുടെ സഹതാപ നോട്ടവും.
പലരുടെയും കുത്തിക്കുത്തിയുള്ള ചോദ്യം സഹിക്കാവുന്നതിലപ്പുറം. ചോദ്യങ്ങളെ നേരിടാനാവാതെ ഓണത്തിനു ശേഷം റിന്‍ഷ സ്‌കൂളില്‍ പോയില്ല. ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ്  ഇപ്പോള്‍ പോംവഴിയെന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത്.
ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും വേണം ശസ്ത്രക്രിയക്ക്. ഇപ്പോള്‍ തന്നെ ചികിത്സയ്ക്കായ്  വലിയൊരു തുക ചെലവഴിച്ച കുടുംബത്തിന് ഈ സംഖ്യ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ് .  
ശസ്ത്രക്രിയ കഴിഞ്ഞാലും ആറുമാസം വരെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയണം. കുറഞ്ഞത് മൂന്നുമാസമെങ്കിലും ആശുപത്രിയില്‍ കഴിയണം. കനിവുള്ളവരുടെ സഹായം കാത്തിരിപ്പാണ് ഫാത്തിമ റിന്‍ഷയുടെ കുടുംബം.
അക്കൗണ്ട് നമ്പര്‍ 049292000002050 യെസ് ബാങ്ക്, ഐ.എഫ്.എസ്.സി ഥഋടആ0000492, ബ്രാഞ്ച് കോഴിക്കോട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  23 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  38 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago