HOME
DETAILS

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ അവഗണനക്കെതിരേ ഒറ്റയാള്‍ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക

  
Web Desk
November 18 2016 | 22:11 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa


കാക്കാനാട്:  തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ വേറിട്ട  പ്രതിഷേധ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ വാര്‍ഡായ നിലംപതിഞ്ഞി മുകളിലെ തെരുവ് നായ  ശല്യത്തിനെതിരെ അതെ വാര്‍ഡിലെ താമസക്കാരിയും പൊതു പ്രവര്‍ത്തകയുമായ സില്‍വി സുനില്‍ വ്യത്യസ്ഥമായ സമരമുറയുമായി രംഗത്തെത്തിയത്. 14  പട്ടിക്കുഞ്ഞുങ്ങളുമായാണു സില്‍വി സുനില്‍ സമരത്തിനെത്തിയത്.  
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിന്റെ  വാര്‍ഡിലെ ഇന്‍ഫൊ പാര്‍ക്ക്  റോഡരികില്‍  നിന്നുമാണ്  പട്ടിക്കുഞ്ഞുങ്ങളെ ചാക്കിലാക്കി നഗരസഭ ഓഫിസില്‍ എത്തിച്ച്  പൊതുപ്രവര്‍ത്തക സമരായുധമാക്കിയത്.
നഗരസഭയുടെ  കാര്‍പോര്‍ച്ചില്‍ എത്തിച്ച പട്ടിക്കുഞ്ഞുങ്ങളെ കണ്ട് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും ചുറ്റും കൂടിയതോടെ ബഹളവും വാക്കേറ്റവുമായി.
ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് തൃക്കാക്കര  പൊലിസ്  സ്ഥലത്തെത്തുകയും എസ്.ഐ എ.എന്‍ ഷാജു സമരക്കാരിയുമായി സംസാരിച്ചതിനെ തുടര്‍ന്നു പട്ടിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വന്ന സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ട് പോയി ആക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.  
രാജഗിരി സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് നേരെ തെരുവ് പട്ടികള്‍ കുരച്ച് ചാടുന്നത് നിത്യസംഭവമാണ്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിരക്കേറിയ റോഡിലേക്ക് കുട്ടികള്‍ എടുത്ത് ചാടുന്നത് അപകടത്തിന് ഇടയാക്കുമെന്നാണ് വീട്ടമ്മ കൂടിയായ സമരക്കാരി പറയുന്നത്.
നായ്ക്കളെ വന്ധീകരിച്ച് പ്രശ്‌നത്തിന് പരിഹാരിക്കണമെന്ന് ഗ്രാമസഭാ യോഗങ്ങളില്‍  പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പല തവണ നഗരസഭ ചെയര്‍പേഴ്‌സന്നെ നേരിട്ടും, രേഖാമൂലവും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മയുടെ  ഒറ്റയാന്‍ സമരം.
തെരുവ് നായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിനുവേണ്ടി നഗരസഭയുടെ ഭാഗത്തു നിന്നും വെറ്റിനറി ഹോസ്പിറ്റലില്‍ സജ്ജീകരണങ്ങള്‍  ഒന്നും ഒരുക്കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതെസമയം മുനിസിപ്പല്‍ പ്രദേശത്തെ തെരുവ് നായശല്യം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.
അനിമല്‍ ബര്‍ത്ത് പ്രോഗ്രാം (എ.ബി.സി) നടപ്പിലാക്കുന്നതിനു 201516 സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം രൂപ നഗരസഭയില്‍ നിന്നും ജില്ലാ പഞ്ചായത്തിന് നല്‍കിയെന്നും, എന്നാല്‍ എ.ബി.സി പ്രോഗ്രാം ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നും നഗരസഭ ഉദ്ദോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  7 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  13 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  18 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  27 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  35 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  39 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago