ലോക മല്‍സ്യ തൊഴിലാളി ദിനം 21ന്
ആലപ്പുഴ : മല്‍സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മല്‍സ്യമേഖലയും തീരദേശവും വറുതിയിലേക്ക് എത്തുമെന്ന കണ്ടെത്തല്‍ ഭീതിജനകമാണെന്ന് മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 21 ലോക മല്‍സ്യതൊഴിലാളി ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി കേരള പ്രദേശ് മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പുന്നപ്ര കടപ്പുറത്ത് സൗഹൃദ സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അമിതമായ മല്‍സ്യ ചൂഷണം കടലിന്റെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ മാറ്റം വരുത്തിയതായി ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തീരദേശവാസികള്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് ഇതിലൂടെ ചൂണ്ടികാണിക്കുന്നത്. തീരദേശ ജനതയെ വര്‍ഗീയതയുടെ പേരില്‍ ഭിന്നിച്ച് മുതലെടുക്കാനുളള ശ്രമം വ്യാപകമാകുന്നതായും നേതാക്കള്‍ അറിയിച്ചു. കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അദ്ധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ കെ ബേബി, കെ എ ലത്തീഫ്, മോളി ജേക്കബ്, എ ആര്‍ കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."