വൈക്കം - തവണക്കടവ് ഫെറിയില്‍നിന്നും ജങ്കാര്‍ സര്‍വീസ് ഒഴിവാക്കി
പൂച്ചാക്കല്‍: വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം നടക്കുന്നതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈക്കം - തവണക്കടവ് ഫെറിയില്‍ നിന്നും ജങ്കാര്‍ സര്‍വീസ് ഒഴിവാക്കി.
വൈക്കം ടൗണിലെ വാഹന തിരക്ക് ഒഴിവാക്കാനും വൈക്കം - തവണക്കടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായുമാണ് ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷവും മുന്‍കരുതലിന്റെ ഭാഗമായി ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. പക്ഷെ മുന്‍ വര്‍ഷങ്ങളില്‍ മാക്കേ കടവ്- നേരെ കടവ് ഫെറിയില്‍ ജങ്കാര്‍ സര്‍വ്വീസ് ഉണ്ടായിരുന്നതിനാല്‍ വൈക്കം - തവണക്കടവിലെ ജങ്കാര്‍ മുടക്കം വാഹനങ്ങള്‍ക്ക് തടസ്സമായില്ല.
എന്നാല്‍ അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, തുറവൂര്‍, കത്തിയതോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കിഴക്കേ കരയിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ നിര്‍വ്വാഹമില്ല. മാക്കേ കടവ്- നേരെ കടവ് ഫെറിയല്‍ പാലം നിര്‍മാണം തുടങ്ങിയതോടെ ഈ മാസം ആദ്യം ഈ റൂട്ടിലെ ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയിരുന്നു. ഇതിന് പകരം മണപ്പുറം - ചെമ്മനാകരി ഫെറിയില്‍ സമാന്തര ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കണമെന്നവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും അധികൃതര്‍ അവഗണിച്ച സ്ഥിതിയാണ്.. നിലവില്‍ തണ്ണീര്‍മുക്കം വഴി കിലോമീറ്ററുകള്‍ ചുറ്റികറങ്ങി വേണം മൂന്നു ദിവസങ്ങളില്‍ വാഹനങ്ങള്‍ക്ക് മറുകരയെത്താന്‍ കഴിയു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."