അരമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി മഞ്ചേശ്വരത്തെ വിജയം
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ജനപ്രതിനിധിയെ തെരഞ്ഞടുക്കാനുള്ള പോരാട്ടത്തില്‍ ജില്ല കണ്ടത് മുള്‍മുനയില്‍ നിര്‍ത്തി നെഞ്ചിടിപ്പേറ്റിയ അരമണിക്കൂര്‍. ഇഞ്ചേടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുല്‍ റസാഖ് തന്നെ വിജയം വരിച്ചു.
89 വോട്ടുകള്‍ക്കാണ് എതിര് സ്ഥാനാര്‍ഥിയായ ബി.ജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 158584 പേര് വോട്ട് ചെയ്ത മണ്ഡലത്തില്‍ 56870 വോട്ട് പി.ബിയ്ക്ക് ലഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ പി.ബി അബ്ദുല്‍ റസാഖിനായിരുന്നു മൂന്‍തൂക്കം ലഭിച്ചത് എന്നാല്‍ 14 ബൂത്തുകള്‍ എണ്ണാന്‍ ബാക്കിനില്‍ക്കേ 4000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. 12.30 ഓടെ മണ്ഡല ചിത്രം തെളിയുകയായിരുന്നു. എന്നാല്‍ കെ സുരേന്ദ്രന് റീകൗണ്ടിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും പി.ബി തന്നെ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ 5828 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ബി ജയിച്ചുവന്നത്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനമാണ് എല്‍.ഡി.എഫിയിലെ സി. എച്ച് കുഞ്ഞമ്പുവിന് ഇക്കുറിയും ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച കെ.സുന്ദരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പാരയായി. 467 വോട്ടാണ് സുന്ദരന്‍ നേടിയത്. 646 വോട്ടുകള്‍ കൈയടക്കിയ നോട്ടയും മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് വിനയായി. പി.ഡി.പി യുടെ ബഷീര്‍ അഹ്മദ് 759 വോട്ടും ബി.എസ്.പി യുടെ രവിചന്ദ്ര 365 വോട്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥികളായ കെ.പി മുനീര്‍ 224 വോട്ടും ജോണ്‍ ഡിസൂസ 207 വോട്ടും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."