ജില്ലാ സ്‌കൂള്‍ കായികമേള: പറളിയും മണ്ണാര്‍ക്കാടും തമ്മില്‍ പോരാട്ടം തുടങ്ങി
പാലക്കാട്: ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ ഗ്രൗണ്ടില്‍ തുടക്കമായി. മേള നാളെ സമാപിക്കും. മേളയുടെ ആദ്യദിനം പിന്നിടുമ്പോള്‍ പറളിയും മണ്ണാര്‍ക്കാടും ഇഞ്ചോടിഞ്ചുളള പോരാട്ടം തുടങ്ങി. സബ്ജില്ലകള്‍ തിരിച്ചുളള കണക്കുപുറത്തുവരുമ്പോള്‍ ആദ്യദിനത്തില്‍ പറളി 110 പോയിന്റുമായി ഒന്നാംസ്ഥാനത്തും. 101 പോയിന്റു നേടി മണ്ണാര്‍ക്കാട് തൊട്ടുപിന്നില്‍ തന്നെയുണ്ട്. കായികമേളയുടെ രണ്ടാം ദിനത്തില്‍ പറളിയെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് മണ്ണാര്‍ക്കാടുള്ളത്.
കായികാധ്യാപകന്‍ പി.ജി. മനോജിന്റെ ശിക്ഷണത്തിലുളള പറളി സ്‌കൂളിന്റെയും സിജിന്‍ മാസ്റ്റര്‍ പരിശീലിപ്പിക്കുന്ന മുണ്ടൂര്‍ സ്‌കൂളിന്റെയും കായിക പിന്‍ബലത്തിലാണ് പറളി സബ്ജില്ല കുതിക്കുന്നത്. ആദ്യദിനത്തില്‍ പറളിക്ക് കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊടുത്തത് മുണ്ടൂര്‍ സ്‌കൂളിന്റെ കായികതാരങ്ങളാണ്. ഏഴ് സ്വര്‍ണം, നാല് വെളളി, ഒരു വെങ്കലം നേടി 48 പോയിന്റാണ് മുണ്ടൂര്‍ പറളിയുടെ അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്. മിക്ക കായികമേളയിലും മുന്നില്‍ എത്താറുളള പറളി സ്‌കൂള്‍ ആദ്യദിനത്തില്‍ 20 പോയിന്റാണ് നേടിയിട്ടുളളത്. അതേസമയം കുമരമപുത്തൂര്‍ കല്ലടി സ്‌കൂളിന്റെ കരുത്തിലാണ് മണ്ണാര്‍ക്കാടിന്റെ മുന്നേറ്റം. ആറ് സ്വര്‍ണം, ഒന്‍പത് വെളളി, ആറ് വെങ്കലമുള്‍പ്പെടെ 61 പോയിന്റാണ് കല്ലടി മണ്ണാര്‍ക്കാട് സബ്ജില്ലയക്ക് സമ്മാനിച്ചിരിക്കുന്നത്. കായികമേളയുടെ ആദ്യദിനത്തിന് കൊടിയിറങ്ങിയപ്പോള്‍ പറളി സബ്ജില്ല 14 സ്വര്‍ണം, അഞ്ച് വെളളി, നാലു വെങ്കലം എന്ന നിലയിലാണ് 110 പോയിന്റ് കരസ്ഥമാക്കിയിട്ടുളളത്. എട്ടു സ്വര്‍ണം, 13 വെളളി, ഏഴു വെങ്കലം എന്നിങ്ങനെയാണ് മണ്ണാര്‍ക്കാടിന്റെ സമ്പാദ്യം. മറ്റു സബ്ജില്ലകളുടെ പോയിന്റുനില താഴെ. പാലക്കാട്-26, പട്ടാമ്പി-25, ചെര്‍പ്പുളശേരി-18, ആലത്തൂര്‍-13, ഒറ്റപ്പാലം-11, കുഴല്‍മന്ദം-11, ചിറ്റൂര്‍-10, തൃത്താല-4, കൊല്ലങ്കോട്- 4.
പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന്
മണ്ണാക്കാട്: നാട്ടുകല്‍ മഖാം ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് പൂര്‍വവിദ്യാര്‍ഥി അധ്യാപക സംഗമവും സംഘടനാ ജനറല്‍ ബോഡിയോഗവും ഇന്ന് വൈകീട്ട് നാലിന് നാട്ടുകല്‍ വാഫി കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. സംഘടനയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംഗമത്തില്‍ കോളജിലെ മുഴുവന്‍ മുന്‍കാല വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."