ജയലളിതയുടെ നില മെച്ചപ്പെടുന്നു: തീവ്രപരിചരണ മുറിയില്‍ നിന്ന് മാറ്റി
ചെന്നൈ : ദീര്‍ഘനാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില മെച്ചപെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ മുറിയില്‍ നിന്ന് മാറ്റി. അപ്പോളോ ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലേക്കാണ് ജയലളിതയെ മാറ്റിയത്. അണ്ണാ ഡി.എം.കെയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ജയലളിതയെ നവംബര്‍ 19 ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ നവംബര്‍ 23 ഓടെ മാത്രമേ ജയലളിത ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുകയുള്ളു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി ചെയര്മാന് നവംബര്‍ 18 വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയലളിത ശനിയാഴ്ച ആശുപത്രി വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
സെപ്റ്റംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും കാരണം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒട്ടേറെ കിംവദന്തികളാണ് പ്രചരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."