HOME
DETAILS

പരാജയം ഉള്‍കൊള്ളാനാവാതെ യു.ഡി.എഫ് ക്യാംപ്

  
backup
May 20 2016 | 02:05 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%a4%e0%b5%86

കൊപ്പം: പട്ടാമ്പി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സി.പി മുഹമ്മദിന്റെ പരാജയം ഉള്‍കൊള്ളാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും. ജെ എന്‍ യു വിദ്യാര്‍ത്ഥി എതിര്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ മത്സരം കടുത്തെങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍.
പക്ഷേ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഴുവന്‍ കണക്കുകളെയും മാറ്റിമറിച്ചാണ് ഏഴായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയം ഏറ്റുവാങ്ങിയത്. ലീഡ് ചെയ്യുമെന്ന് നൂറുശതമാനം ഉറപ്പിച്ചിരുന്ന പല പഞ്ചായത്തുകളും യു ഡി എഫിനെ കൈവിട്ടു. പട്ടാമ്പി മുന്‍സിപ്പാലിറ്റി, കൊപ്പം, കുലുക്കല്ലൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ എന്നിവിടങ്ങളില്‍ ലീഡും വിളയൂര്‍, ഓങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പവും പിടിക്കാമെന്നായിരുന്നു യു ഡി എഫ് പ്രതീക്ഷ.
മേല്‍ പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന ലീഡ് കൊണ്ട് മുതുതലയില്‍ എല്‍ ഡി എഫ് നേടുന്ന ലീഡിനെ പ്രതിരോധിച്ച് അയ്യായിരത്തില്‍ താഴെയുള്ള ലീഡോടെ കൊണ്ട് ജയിച്ച് കയറാമെന്നായിരുന്നു യുഡിഎഫ് പ്രതിക്ഷ. എന്നാല്‍ തിരുവേഗപ്പുറ പഞ്ചായത്തൊഴികെ ഒരിടത്തും സി പി മുഹമ്മദിന് മുന്നിലെത്താന്‍ കഴിഞ്ഞില്ല. തിരുവേഗപ്പുറയിലാവട്ടെ കേവലം 377 വോട്ടിന്റെ ലീഡ് കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു. നാലക്കം ലീഡ് പ്രതീക്ഷിച്ച പഞ്ചായത്തായിരുന്നു തിരുവേഗപ്പുറ. വല്ലപ്പുഴ പഞ്ചായത്തിലും പട്ടാമ്പി മുന്‍സിപ്പാലിറ്റിയിലും വ്യക്തമായ ലീഡായിരുന്നു യു ഡി എഫ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ  യുഡിഎഫ് ഭരണത്തിലുള്ള പട്ടാമ്പിയും വല്ലപ്പുഴയും കുലുക്കല്ലൂരും കൈവിട്ടതോടെ  സി പി മുഹമ്മദിന്റെ പരാജയവും ഉറപ്പാവുകയായിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ തന്നെ പ്രതീക്ഷിച്ച ലീഡ് കിട്ടാത്തതില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അപകടം മണത്തെങ്കിലും വിജയ പ്രതീക്ഷ കൈവിട്ടിരുന്നില്ല. എന്തൊക്കെ സംഭവിച്ചാലും 2001 ലെയോ 2006 ലെയോ കിട്ടിയ കുറഞ്ഞ ലീഡെങ്കിലും ലഭിച്ച് വിജയിക്കാനാവുമെന്നായിരുന്നു അവസാന നിമിഷം വരെയും യുഡിഎഫിന്റ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  27 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  31 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  36 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago