HOME
DETAILS
MAL
ഐ.എന്‍.എല്‍. എസ്.ബി.ഐ ഓഫിസ് മാര്‍ച്ച് നാളെ
backup
November 20 2016 | 05:11 AM
കോഴിക്കോട് : 1000, 500 നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ കോഴിക്കോട് എസ്.ബി.ഐ ഓഫിസിലേക്കു നാളെ രാവിലെ 10നു മാര്‍ച്ച് നടത്താന്‍ ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യകടുത്ത ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് യോഗം വിലയിരുത്തി. മുതലക്കുളത്തു നിന്നാരംഭിക്കുന്ന മാര്‍ച്ച് അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സി.എച്ച് ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. പി.കെ സുലൈമാന്‍, ഒ.ടി ബഷീര്‍, വി.കെ കരീം പുതുപ്പാടി, ടി.ടി മെഹബൂബ്, നാസര്‍ വെള്ളയില്‍, മുക്കോലക്കല്‍ ഹംസ, കലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."