HOME
DETAILS

വഴിയാത്രക്കാരനെ ഇടിച്ച കാര്‍ കടയിലേക്ക് പാഞ്ഞു കയറി

  
backup
November 20 2016 | 05:11 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95

 

മീനങ്ങാടി: അമിത വേഗതയിലെത്തിയ കാര്‍ വഴിയാത്രക്കാരനെയും വാഹനങ്ങളും ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി. ഇന്നലെ വൈകിട്ട് നാലരക്ക് മീനങ്ങാടി മുസ്്‌ലിം പള്ളിക്ക് സമീപമാണ് സംഭവം.
വഴിയാത്രക്കാരനെയും മറ്റു നാലു വാഹനങ്ങളെയും ഇടിച്ചതിന് ശേഷമാണ് കാര്‍ സമീപത്തെ കടയിലേക്ക് പാഞ്ഞു കയറിയത്. മീനങ്ങാടി താഴത്തുവയല്‍ ചേരുംപാളി കേശവനാണ് പരുക്കേറ്റത്.
ഇയാളുടെ പരുക്ക് ഗുരുതരമല്ല. കടയുമ ഹസന്‍ ഹാജിക്കും നിസാര പരുക്കേറ്റു. അമിതവേഗതയിലെത്തിയ ടയോട്ട കാര്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് വഴിയാത്രക്കാരനെ ഇടിച്ചത്.
തുടര്‍ന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിക്കുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടി, രണ്ട് ബൈക്കുകള്‍, ഒരു കാറ് എന്നിവയിലിടിച്ചാണ് കാര്‍ കടയിലേക്ക് കയറിയത്. റോഡിന്റെ ഇരുവശവുമുള്ള അനധികൃത പാര്‍ക്കിങ്ങ് മീനങ്ങാടിയില്‍ അപകടങ്ങള്‍ പതിവാക്കുന്ന സാഹചര്യമാണെന്നും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് കീഴെ വരെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കണ്ടിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.
പഴയ ട്രാഫിക്ക് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  22 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  22 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago