നോട്ട് കാട്ടിയാല്‍ കുഞ്ഞാലിക്കുട്ടിയുടേയും വീഡിയോ, ആഘോഷിക്കുന്ന ആപ്പിനു പിന്നില്‍
മോദി കീനോട്ട് എന്ന ആപ്പിലൂടെ രണ്ടായിരം രൂപയുടെ നോട്ടിനെ നോക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന സംഭവം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുന്നു. നോട്ട് ഒറിജിലനാണോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമാണിതെന്നും ഇതിനിടയ്ക്ക് ചിലര്‍ തട്ടിവിട്ടു. എന്നാല്‍ 'എതിരാളികള്‍' അതിനു പിന്നിലെ കളി കണ്ടുപിടിക്കാന്‍ ഇറങ്ങുകയായിരുന്നു.
ഏറെ വൈകാതെ എല്ലാ അവകാശ വാദങ്ങളെയും പൊളിച്ചടുക്കി ഒരു സംഘം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നു. മോദി കീനോട്ട് ആപ്പിലൂടെ വേണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ എന്നല്ല, സ്വന്തം വീഡിയോ പോലും വരുമെന്ന് ഇവര്‍ തുറന്നടിച്ചു.
ആപ്പിനു പിന്നിലെ സംഭവം ഇത്രയേ ഉള്ളൂ...
കാലങ്ങള്‍ക്കു മുന്‍പേ തന്നെ പരസ്യ കമ്പനികളും മാധ്യമങ്ങളും പരീക്ഷിച്ച് ഉപേക്ഷിച്ച സാധനമാണ് ഇത്. എന്ത് ഫോട്ടോ വച്ചും ഇതുപോലൊരു ആപ്പ് അനായാസം ഉണ്ടാക്കിയെടുക്കാനാവും. ഇപ്പോള്‍ ഇറങ്ങിയ രണ്ടായിരത്തിന്റെ ഒറിജിനല്‍ നോട്ട് തന്നെ വേണമൊന്നൊന്നും നിര്‍ബന്ധമില്ല, അതിന്റെ ഫോട്ടോയോ, കളര്‍ കോപ്പിയോ കാമറയ്ക്കു മുന്നില്‍ കാണിച്ചു കൊടുത്താലും വീഡിയോ പ്ലേ ആവും.
ആപ്പ് പ്രോഗ്രാമിങ് ചെയ്യുമ്പോള്‍ കാമറ വഴി ഒരു ഇന്‍പുട്ട് ചിത്രവും കൂടെ ഒരു വീഡിയോയും നല്‍കുന്നു. ഇതേ ചിത്രം പിന്നീട് ആപ്പിലൂടെ സ്‌കാന്‍ ചെയ്യുമ്പോള്‍ ബിള്‍ട്ട് ചെയ്ത വീഡിയോ പ്ലേ ആയി വരും. ഇങ്ങനെ എത്ര ഘടനയില്‍ വേണമെങ്കിലും ചിത്രങ്ങളും വീഡിയോയും ഒരേ ആപ്പില്‍ തന്നെ സെറ്റ് ചെയ്യാനാവും. ഉദാഹരണത്തിന്, രണ്ടായിരത്തിന്റെ നോട്ട് സ്‌കാന്‍ ചെയ്യുമ്പോള്‍ മോദിയുടെ പ്രസംഗവും അഞ്ചൂറിന്റെ നോട്ട് സ്‌കാന്‍ ചെയ്യുമ്പോള്‍ ഒബാമയുടെ വീഡിയോയും പ്ലേ ചെയ്യുമ്പോലെ.
അല്‍ഗറിതം മാറ്റി കഷ്ടപ്പെടുകയൊന്നും വേണ്ട, ഇതേ ആപ്പില്‍ തന്നെ വീഡിയോ ഫയല്‍ മാറ്റിക്കൊടുക്കാനുള്ള ഒപ്ഷനും ഉണ്ട്. ജാവ പവര്‍ഫുള്ളാണ്, പക്ഷെ സിമ്പിളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."