HOME
DETAILS
MAL
ഒരു വഴി, ഒരു ദൈവം എന്ന ചിന്ത സമാധാനം കൊണ്ടുവരും: ചീഫ് ജസ്റ്റിസ്
backup
November 20 2016 | 19:11 PM
ന്യൂഡല്‍ഹി: മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം വ്യക്തിപരമാണെന്നും ഒരു മതവും ആരുടെയും ബിസിനസ് അല്ലെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍. സുപ്രിം കോടതി ജഡ്ജി രോഹിന്ടന് നരിമാന്റെ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു താക്കൂര്‍.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരിലല്ല മതത്തിന്റെ പേരിലുള്ള യുദ്ധത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ വഴി മറ്റൊരാളുടേതിനേക്കാള്‍ മികച്ചതാണെന്ന് തോന്നിയതു കൊണ്ടാവാം മനുഷ്യര്‍ പരസ്പരം കൊല്ലുന്നത്. എന്റെ മതമേതാണെന്നതും ഞാന്‍ ദൈവവുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നതും ഞാനും ദൈവവും തമ്മിലുള്ള ബന്ധം ഏത് തരത്തിലുള്ളതാണ് എന്നതുമെല്ലാം തികച്ചും വ്യക്തിപരമാണ്.
അതില്‍ മറ്റൊരാള്‍ കൈ കടത്തേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."