മത്സ്യത്തൊഴിലാളി ദിനമാചരിച്ചു
അമ്പലപ്പുഴ: ലോക മത്സ്യതൊഴിലാളി ദിനത്തോടനുബന്ധിച്ച് നടത്തുന്നസൗഹൃദ സദസ്സിനെ സംസ്ഥാന തല ഉദ്ഘാടനം പുന്നപ്രയില്‍ നടന്നു.
പുന്നപ്ര ചള്ളിക്കടപ്പുറത്ത് ദേവദത്ത് ജി പുറക്കാട് നഗറില്‍ ഇന്നലെ വൈകിട്ടു നടന്ന സമ്മേളനം കെ.സി വേണുഗോപാല്‍ എം.പി നിര്‍വ്വഹിച്ചു.വികസന കാര്യത്തില്‍ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളത് മത്സ്യതൊഴിലാളികളാണെന്ന് അദ്ദേഹം പറഞ്ഞു.പരസ്പരം ഭിന്നിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ബാഹ്യമായി നടക്കുന്നുണ്ട്. സമാധാനവും സന്തോഷവും ഒരുമയും കാത്തു സൂക്ഷിക്കാന്‍ സൗഹൃദ സദസ്സുകള്‍ക്കു കഴിയും.
എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത കൂലിയുള്ളപ്പോള്‍ അനിശ്ചിതാവസ്ഥയാണ് തീരദേശ വാസികള്‍ക്കുള്ള തെന്നും അദ്ദേഹം പറഞ്ഞു.എക്‌സ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.ഏറ്റവും കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് മത്സ്യതൊഴിലാളികളുടെതെന്ന് അദ്ദേഹം പറഞ്ഞു.പാരിസ്ഥിതിക പ്രശ്‌നവും, അശാസ്ത്രിയമായ മത്സ്യ ബന്ധനവും മൂലമുണ്ടാകുന്ന മത്സ്യക്ഷാമം മത്സ്യതൊഴിലാളികളെ ദുരിതത്തിലേക്കു തള്ളി വിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് എ .എ ഷുക്കൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി ആര്‍ ജയപ്രകാശ്, അഡ്വ.എം ലിജു, എസ് സുബാഹു, എം.പി സംഭവന്‍, കെ.എ ലത്തീഫ് ,മോളി ജേക്കബ്, പി സാബു, എസ് പ്രഭുകുമാര്‍, ബാബു ആന്റണി, എ.ആര്‍ കണ്ണന്‍, എ.കെ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."