കടന്നല്‍ കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു
തുറവൂര്‍: വീട്ടുവളപ്പിലെ കടന്നല്‍ കൂടുമൂലം പന്ത്രണ്ട് കുടുംബങ്ങള്‍ ദുരിതത്തില്‍ .എഴുപുന്ന പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പായിക്കാട്ടുചിറ അനിരുദ്ധന്റെ വീട്ടുവളപ്പിലെ മഹാഗണി മരത്തിന്റെ മുകളിലാണ് കൂറ്റന്‍ കടന്നല്‍ കൂടുള്ളത്.
അനിരുദ്ധന്റെ വീട്ടിലും സമീപത്തെ പതിനൊന്നു വീടുകളിലും രാത്രി ലൈറ്റിട്ടാല്‍ കടന്നലുകള്‍ ഇളകി വീടിനുള്ളിലേക്ക് കയറുകയാണ്. പന്ത്രണ്ട് വീടുകളിലെയും കുടുംബാംഗങ്ങള്‍ ഭയപ്പെട്ട കഴിയുകയാണ്. രാത്രിയില്‍ ലൈറ്റിടാതെയാണ് ഇവര്‍ കഴിയുന്നത്.ഭക്ഷണം കഴിക്കുന്നതും മറ്റും മെഴുകുതിരി വെളിച്ചത്തിലാണ്. ഭയപ്പാടുമൂലം ജനങ്ങള്‍ എഴുപുന്ന പഞ്ചായത്തിലും ഫയര്‍ ആന്‍ഡ് റെസ് ക്യൂ സര്‍വീസിലും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമില്ല. വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നായിരുന്നു എഴുപുന്ന പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.
എന്നാല്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ് അധികൃതരെ അറിയിക്കണമെന്നാണ് അവിടെ നിന്നും ലഭിച്ച നിര്‍ദ്ദേശം ഒരു മാസമായി കടന്നല്‍കൂട് മൂലം ഈ മേഖലയിലെ ജനങ്ങള്‍ പേടിച്ചു കഴിയുകയാണ്.കടന്നല്‍കൂട്ടില്‍ നിന്നുമുള്ള ആക്രമണം ഏത് സമയവും പ്രദേശവാസികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."