HOME
DETAILS

ദേശീയ ഊര്‍ജ പരിശീലന കേന്ദ്രം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

  
backup
November 21 2016 | 00:11 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d


പൂച്ചാക്കല്‍: കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പള്ളിപ്പുറത്തെ ദേശീയ ഊര്‍ജ പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
പവ്വര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ നേതൃത്വത്തിലാണ് നിര്‍മാണം തുടങ്ങിയത്. അടിത്തറ നിര്‍മാണത്തിന് തുടക്കമിട്ടു.പതിനഞ്ച് ഏക്കറിലാണ് പരിശീലന കേന്ദ്രം നിര്‍മിക്കുന്നത്. ആധുനിക ക്ലാസ് ഓഫിസ് ലാബ് മുറികള്‍, പ്രായോഗിക പരിശീലന കേന്ദ്രങ്ങള്‍, കളിസ്ഥലം, ചുറ്റുമതില്‍, അതിഥി മന്ദിരം, ഹോസ്റ്റല്‍, കന്റീന്‍ തുടങ്ങിയവയാണ് ഇതിലുണ്ടാകുക.നിരവധി തൊഴിലവസരങ്ങളുളള ഊര്‍ജ മാനേജ്‌മെന്റ്, ഊര്‍ജ എന്‍ജിനിയറിങ് വിഭാഗങ്ങളിലെ ഡിപ്‌ളോമ, ബിദുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് ഇവിടെയുണ്ടാകുക.
ആകെ പതിമൂന്ന് കോഴ്‌സുകളിലായി ആയിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമുണ്ടാകും.രാജ്യത്തെ പത്താമത്തേയും സംസ്ഥാനത്തെ ആദ്യത്തേയുമാണ് പള്ളിപ്പുറത്തെ കേന്ദ്രം.
ആലപ്പുഴ ആസ്ഥാനമായ സ്‌കില്‍ഡേഴ്‌സ് ഡെവലപേഴ്‌സ്, ഡല്‍ഹി ആസ്ഥാനമായ കശ്യാപ് ഇന്‍ഫാ എന്നി കമ്പനികള്‍ സംയുക്തമായാണ് കെട്ടിട നിര്‍മാണം കരാര്‍ എടുത്തിരിക്കുന്നത്. 67 കോടി രൂപയ്ക്കാണ് കരാര്‍. പതിനാല് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
പവ്വര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍.കെ. സിങ്, ജനറല്‍ മാനേജര്‍മാരായ രവീന്ദ്രകുമാര്‍, ഹജ്കുമാര്‍, ഡല്‍ഹി ആസ്ഥാന ക്യാംപ് ഇന്‍ഫാ എം.ഡി കെ.കെ. ഉപാധ്യ, സ്‌കില്‍ഡേഴ്‌സ് ഡവലപേഴ്‌സ് എം.ഡി ശ്യംരാജ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ കെ.സി. വേണുഗോപാലിന്റെ ശ്രമഫലമായാണ് പരിശീലന കേന്ദ്രം പള്ളിപ്പുറത്തിനു ലഭിച്ചത്.
2014 ഫെബ്രുവരി പതിനെട്ടിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നടത്തിയിരുന്നു.
സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടരവര്‍ഷത്തോളം വൈകിയ കെട്ടിട നിര്‍മാണത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago