മെഡി.കോളജിലെ നിര്‍ധന രോഗികളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധന രോഗികളെ സഹായിക്കാനുള്ള യജ്ഞത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം.
ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്.) ഫണ്ടുപയോഗിച്ച് പ്രതിവര്‍ഷം രണ്ടായിരത്തി അഞ്ഞൂറോളം പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നുണ്ട്. ഈ സേവനം കൂടുതല്‍ രോഗികളിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് പൊതുജനങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നത്.
ഇതിന് ഫണ്ട് സ്വരൂപിക്കാനായി മെഡിക്കല്‍ കോളജ് എസ്.ബി.ടി. ശാഖയില്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി. (അ ചീ – 67094604029, കഎടഇ രീറല ടആഠഞ 0000029) ഇതില്‍ നിന്നുള്ള തുക സൗജന്യ മരുന്നു വിതരണത്തിന് മാത്രമായി ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായും ചെക്ക് മുഖേനയും ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡ് വഴിയും നേരിട്ടും പണം നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്.
ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സൂപ്രണ്ട് ഓഫിസില്‍ നിന്നും രസീത് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സൂപ്രണ്ട് ഓഫിസുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."